ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം സെപ്റ്റംബർ 6ന്

മുട്ടിൽ:  ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.     ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം അർഷാദ് ബത്തേരി നിർവ്വഹിക്കും   അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.   ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും…

Read More

വിമൻ ഇന്ത്യ മൂവ്മെൻ്റിന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് – സാഹിറ ഉസാമ, വൈസ് പ്രസിഡന്റ് – റൈഹാനത്ത് ബശീർ, സെകട്ടറി, ഹഫ്സത് ജാഫർ. ജോയിന്റ് സെക്രട്ടറി മാർ – ഉമൈബ കരിം ആയിശ ഹംസ. ട്രഷറർ – മുനീറ ശിഹാബ്. കമ്മിറ്റി അംഗങ്ങൾ സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെ കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിലാണ് തെര ഞ്ഞെടുക്കപ്പെട്ടെത്. സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു ഹഫ്സത്ത്…

Read More

കാർ നിയന്ത്രണം വിട്ട്താഴ്ചയിലേക്ക് മറിഞ്ഞു.

മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.   കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞത്. താഴ്ചയിലേക്ക് പതിച്ചിട്ടും കാർ യാത്രികർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Read More

രുചിയുടെ ഓണവിപണി കീഴടക്കി കുടുംബശ്രീ; 2355 സദ്യകൾ

കൽപ്പറ്റ: ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകർ ഒരുക്കിയ ഓണസദ്യയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം. ജില്ലയിലെ 19 യൂണിറ്റുകളുടെ നേതൃത്വത്തിൽ 9 ദിവസംകൊണ്ട് 4,94,500 രൂപയുടെ വരുമാനം നേടാനായി. വീടുകളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കുമെത്തിച്ച ഓണസദ്യയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 263 ഓർഡറുകളിലായി 2355 ഓണസദ്യകൾ വിതരണം ചെയ്തു. കുടുംബശ്രീ വനിതാ സംരംഭകർ തയാറാക്കിയ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയാണ് വിതരണം ചെയ്തത്. ഓണവിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ സംരംഭകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനും പ്രാദേശികമായി തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും…

Read More

നിയന്ത്രണം വിട്ട കാർ വൈദ്യുതി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

കൃഷ്ണഗിരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.   അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു വീണു. ഇതേ തുടർന്ന് കൃഷ്‌ണഗിരി മുതൽ കൊളഗപ്പാറ വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read More

മേപ്പാടിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം: എസ്ഡിപിഐ

മേപ്പാടി: യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും ഡ്രൈവർമാരുമടക്കം മേപ്പാടി ടൗണിൽ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മൂപ്പനാട് മുതൽ മേപ്പാടി ഹൈസ്കൂൾ വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം ടൗൺ സ്തംഭിക്കുന്ന അവസ്ഥ ദിനംപ്രതി വർധിച്ചുവരികയാണ്. ബൈപ്പാസ് സംവിധാനമില്ലാത്തതിനാൽ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി പോകുന്നവരും ദീർഘദൂര യാത്രക്കാരും വിനോദസഞ്ചാരികളും മേപ്പാടിയിലെ അശാസ്ത്രീയ ഗതാഗത സംവിധാനത്തിൽ കുടുങ്ങി ഏറെ സമയം പ്രയാസപ്പെടുകയാണ്. റോഡ് പണികൾ പാതിവഴിയിൽ നിലച്ചിരിക്കുന്നതും ഫുട്പാത്ത്…

Read More

വയനാടിനൊപ്പം മജ്‌ലിസ്: രണ്ടാമത് ‘സ്നേഹവീടിന്റെ’ താക്കോൽ ദാനം സെപ്റ്റംബർ 3-ന്

പുറമണ്ണൂർ (വളാഞ്ചേരി): വയനാട് ദുരന്തബാധിതർക്ക് ആശ്വാസമേകാൻ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഖ്യാപിച്ച ‘വയനാടിനൊപ്പം മജ്‌ലിസ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച രണ്ടാമത്തെ ‘സ്നേഹവീടിന്റെ’ താക്കോൽ ദാനം സെപ്റ്റംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വയനാട്ടിലെ പടിഞ്ഞാറത്തറ മുണ്ടകുറ്റിയിൽ വെച്ച് നടക്കും.   മജ്‌ലിസ് കോളേജിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കോട്ടക്കൽ എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച്…

Read More

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച…

Read More

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ; 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്. കാലവര്‍ഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.സാധാരണ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ നിലവില്‍ ലഭിച്ചത് 1365.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നുണ്ട്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍…

Read More

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരെ അനുമോദിച്ചു.

കല്പറ്റ: 2026 വർഷത്തെ ബഹു. കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരായ അബ്ബാസ് കെ പി, അനിൽ ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നജ്മുദീൻ ഷിഹാബ് റഹ്മാൻ, സരിത്ത് പിടി എന്നിവരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് സഹറ സംഘം ഹാളിൽ വച്ച് നടത്തിയ അനുമോദന ചടങ്ങിൽ ബഹു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉപഹാരം…

Read More