സൗമ്യ മാത്യുവിന് മികച്ച സയൻസ് ടീച്ചർ പുരസ്കാരം
ഖത്തറിലെ ദോഹ ശന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഫിസിക്സ് അധ്യാപികയും സീനിയർ ആക്ടിവിറ്റി കോർഡിനേറ്ററുമായ സൗമ്യ മാത്യുവിന് 2026-ലെ ശിക്ഷാ ടൈംസ് ഗ്ലോബൽ എഡ്യൂക്കേറ്റേഴ്സ് അവാർഡിൽ മികച്ച സയൻസ് ടീച്ചർ പുരസ്കാരം ലഭിച്ചു. ശാസ്ത്രവിദ്യാഭ്യാസരംഗത്തെ മികവിനും സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പുരസ്കാരം. പയ്യമ്പള്ളി കാരക്കാട്ട് മത്തായി–എൽസി ദമ്പതികളുടെ ഇളയ മകളായ സൗമ്യ, ചമ്പക്കുളം പള്ളത്തുശ്ശേരി ടിജോമോൻ തോമസിന്റെ ഭാര്യയാണ്. നൂതനവും അനുഭവാധിഷ്ഠിതവുമായ പഠനരീതികളിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും വളർത്തുന്നതിൽ സൗമ്യ സജീവമായി പ്രവർത്തിച്ചുവരുന്നു. ഫിസിക്സിന്റെ അടിസ്ഥാന…
