തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.
മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…
