സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി സുമേഷ്. എ.കെ.

കണ്ണൂർ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി സുമേഷ്. എ.കെ. മാനന്തവാടി ഗവ.കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ് . വയനാട്ടിലെ ചെറുകിട ക്ഷീര കർഷകരുടെ വരവ് – ചെലവുകളും കർഷകർ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ദേവസ്യ എം.ഡി.യുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മാനന്തവാടി തവിഞ്ഞാൽ പോരൂർ ദേശത്ത് പരേതനായ ആലഞ്ചേരി കൃഷ്ണൻ നമ്പ്യാരുടെയും അയിര വീട്ടിൽ സരോജിനിയുടെയും മകനാണ്. ഭാര്യ: സന്ധ്യ കെ ( കൽപ്പറ്റ മൈനർ ഇറിഗേഷൻ ഓഫീസ്)….

Read More

യുവതിയെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തവിഞ്ഞാൽ:  പേര്യ ആലാറ്റിൽ മോണിച്ചൻകുന്ന് ഊരിലെ ആദിവാസി യുവതിയെ ബന്ധുവീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിച്ചൻകുന്ന് ഊരിലെ ചാലന്റെയും അമ്മിണിയുടെയും മകളായ അലീന (20) ആണ് മരിച്ചത്.   മോണിച്ചൻകുന്ന് ഊരിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്കൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ രണ്ട് ദിവസം മുൻപാണ് അലീന എത്തിയത്. ഇന്നലെ രാവിലെയാണ് ഈ വീട്ടിലെ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ച്…

Read More

സമസ്ത താലൂക്ക് മീലാദ് റാലി വർണാഭമായി

സുൽത്താൻ ബത്തേരി: തിരു നബി(സ്വ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സമസ്ത മീലാദ് കാംപയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് റാലി സുൽത്താൻ ബത്തേരി ടൗണിനെ വർണാഭമാക്കി പ്രൗഢോജ്വലമായി. നിരവധി ദഫ് സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ടൗൺ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചുങ്കം ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ വഴി സ്വതന്ത്ര മൈതാനിയിൽ സമാപിച്ചു. താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ…

Read More

കണിയാമ്പറ്റ ജി.യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വർദ്ധിച്ചുവരുന്ന ലഹരി ഭീഷണികൾക്കെതിരെ വീടുകളിൽ ശക്തമായ ജാഗ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. “കണ്ണ് തുറക്കാം,കാതോർക്കാം; കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളും ലഹരിഭീഷണികളും” എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും സെമിനാറും നയിച്ചു.മാറുന്ന കാലത്ത് കുട്ടികളിലുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ തിരിച്ചറിയേണ്ടതിന്റെയും കുടുംബത്തിൽ സുരക്ഷിതമായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.പി. ഹാരിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അധ്യാപിക…

Read More

ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു.

ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രനുള്ള യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി സി കെ റസാക്ക് ഉദ്ഘാടനം ചെയ്തു. വനം വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ നിയമനം നടത്തുക. മനുഷ്യവന്യജീവി സംഘർഷ ലഘൂകരിക്കുന്നതോടൊപ്പം ജീവനക്കാർക്കും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ജിതിൻ.എൻ. കെ അധ്യക്ഷനായി പി ജി ഷാജി. എൻ കൃഷ്ണൻകുട്ടി. കെ കെ രവീന്ദ്രൻ….

Read More

വായ്പമേള നടത്തി.

പനമരം : വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പനമരം പഞ്ചായത്തിൽ വായ്‌പാമേള സംഘടിപ്പിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി ജോസ് ഉത്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് ബെന്നി.പി.സി. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിണൽ മാനേജർ ജോൺസൺ വായ്പാ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് ഓഫീസർ ജാൻസി മെർലിൻ,കൃഷി ഓഫീസർ ശിശിര,ബാങ്ക് സെക്രട്ടറി രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്‌സൺ ജാനകി തുടങ്ങിയവർ സംസാരിച്ചു .

Read More

ഗിരീഷ് മാസ്റ്റർക്ക് എടപ്പെട്ടി പൗരാവലി യാത്രയയപ്പ് നൽകി

എടപ്പെട്ടി: എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിതനായ എടപ്പെട്ടി ഗവ. എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിന് എടപ്പെട്ടി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നു വർഷങ്ങളായി എടപ്പെട്ടി സ്‌കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി സ്‌കൂളിനെ മികവിൻ്റെ കേന്ദ്രമാക്കിമാറ്റുന്നതിൽ ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതോടൊപ്പം ഉപജില്ലാ മേളകളിൽ വിദ്യാലയത്തിന് നേട്ടമുണ്ടാക്കാനും ഇക്കാലയളവിൽ സാധിച്ചു. സ്കൂളിൽ മികച്ച പാർക്ക്, സ്വന്തമായി വാഹനം , സ്മാർട്ട് ക്ലാസ് മുറികൾ,…

Read More

തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയും, നിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ ശ്രീമതി വി എസ് രശ്മി ടീച്ചറെ കാട്ടിക്കുളം സ്‌കൂൾ പി ടി എ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി…

Read More

പനമരം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള കാലാവധി നീട്ടി

പനമരം: പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം കാലാവധി നീട്ടി ഉത്തരവിറക്കിയത്. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി ലഭിച്ച തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡനായി നിശ്ചയിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നീട്ടിയത്. സന്നദ്ധതയറിയിച്ച് അപേക്ഷ സമർപ്പിച്ച ഷൂട്ടിങ് ലൈസൻസുള്ള പത്തുപേർക്കാണ് പത്തു നിബന്ധനകളോടെ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുന്നതിനായി അനുമതി നൽകിയിട്ടുള്ളത്. വിഷപ്രയോഗം,…

Read More

ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തോട്ടമൊരുക്കി

പുൽപ്പള്ളി : ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിച്ച് മനോഹരമായ പൂത്തോട്ടം ഒരുക്കി. വിദ്യാലയ പരിസരം കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം കുട്ടികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂത്തോട്ടം ഒരുക്കിയത്. വിവിധയിനം പൂച്ചെടികളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ടത്തിന്റെ പരിപാലനവും ഏറ്റെടുത്തു. ഒഴിവുസമയങ്ങളിൽ ചെടികൾക്ക് വെള്ളമൊഴിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കുട്ടികൾ പൂത്തോട്ടത്തിന്റെ വളർച്ചയിൽ ഏറെ ആവേശത്തോടെയാണ് പങ്കാളികളാകുന്നത്. വിദ്യാലയത്തിലെ കൂട്ടായ പ്രവർത്തനത്തിന്റെ മികച്ച…

Read More