മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണം: ഐ.എൻ.റ്റി.യു.സി

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ മുഴുവൻ ആളുകളുടെയും വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) സെന്റി നൽറോക്ക് എസ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 700 കോടിയിലധികം രൂപയിൽ നിന്ന് ഇതിനുള്ള തുക കണ്ടെത്തണമെന്നും ദുരന്തബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ….

Read More

മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

പനമരം: പനമരം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ JCI കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ജില്ലാ ഫൂട്ബോൾ താരം ദീപക് റോഷന് കൈമാറി JCI കൽപ്പറ്റ കോർഡിനേറ്റർ പി.ഇ. ഷംസുദ്ദീൻ നിർവ്വഹിച്ചു. സെപ്തംബർ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന JCI വാരാഘോഷത്തിൻ്റെ ഉത്‌ഘാടനവും പ്രിൻസിപ്പൾ രമേശ് കുമാർ എം. ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ഷിബു. എം.സി, മുഹമ്മദ് നവാസ് മാസ്റ്റർ,ഷാജി പോൾ, ഷെമീർ പാറമ്മൽ, സജീഷ് കുമാർ, മാതൃഭൂമി…

Read More

ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി   – ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ   ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ…

Read More

പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതി: സർക്കാർ നിർദേശത്തിന്മേൽ സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: വയനാട് ജില്ലയിലെ പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതിയായി ഉൾപ്പെട്ടിരിക്കുന്ന എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.   വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ബി. ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ശിപാർശയിന്മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാർ സർവകലാശാലയെ അറിയിച്ചിരുന്നു. കേസിനാസ്പദമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ആനന്ദ് ഡി ടി…

Read More

കേരളത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്തു കൊന്നു

തിരുവനന്തപുരം: സ്വന്തം ചോരയിൽ പിറന്ന പിഞ്ചോമനയോട് അമ്മ കാണിച്ച കൊടുംക്രൂരതയുടെ ഞെട്ടലിലാണ് തിരുവനന്തപുരം മലയിൻകീഴ്. മലയിൻകീഴ് വിളവൂർകല്ലിൽ ‘അന്ന’ എന്ന ഒന്നരവയസ്സുകാരിയായ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയോടെയാണ് മനഃസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ കയറി മുറി അകത്തുനിന്ന് പൂട്ടിയ ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്. മുറിക്കുള്ളിൽ നിന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും…

Read More

വയനാട് ടൗണ്‍ഷിപ്: വീടുകളുടെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സജ്ജാമാക്കുന്ന ടൗണ്‍ഷിപ്പില്‍ മുഴുവന്‍ വീടുകളുടെയും നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ നിര്‍മാണം മന്ദഗതിയിലാണെന്ന പ്രചാരണത്തില്‍ കാമ്പില്ല. 110 വീടുകളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മന്ത്രി പറഞ്ഞു. വര്‍ക്ക് ഷെഡ്യൂള്‍ തയാറാക്കിയുള്ള നിര്‍മാണമാണ് ടൗണ്‍ഷിപ്പില്‍ നടക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം ആദ്യ പട്ടികയില്‍ ഇടം ലഭിക്കാത്ത ദുരന്തബാധിതരെയും പദ്ധതി…

Read More

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ.

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ. വയനാട്ടിലെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലൈ ഏഴിനുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്നാണ് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചത്. ഈ ദുരന്തത്തിൽ എട്ടുപേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.   ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പ് പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനിടയിൽ തുരങ്കപാതയുമായി ബന്ധപ്പെട്ട പ്രദേശമായ വെള്ളരിമല…

Read More

വാർദ്ധക്യം മറന്ന് വനക്കാഴ്ചകളിൽ; വയോജനങ്ങൾക്ക് ഉല്ലാസദിനമൊരുക്കി ജനമൈത്രി പോലീസ്

കൽപ്പറ്റ: 87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എൽസമ്മയും കേശവനും, നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു. കൂട്ടത്തിലെ മറ്റുള്ളവർക്കും അവർ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു. “ആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ…” എന്ന തമാശയ്ക്ക്, “വേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെ” എന്ന മറുപടിയുയർന്നു. പിന്നാലെ പൊട്ടിച്ചിരികളുയർന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് ഒരു ദിനം മുഴുവൻ ആഘോഷിമാക്കി മാറ്റുകയായിരുന്നു അവർ. കൽപ്പറ്റ ക്ലാര…

Read More

ഇ.എസ്.എ: സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചത് 500 ഇ-മെയിലുകൾ

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നിർമ്മിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ജില്ലയിൽ നിന്ന് 500 ഇ- മെയിൽ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിർവ്വഹിച്ചു.   ഇ.എസ്.എയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 131 വില്ലേജുകളിൽ 13 എണ്ണം വയനാട്ടിലാണ്. ജനവാസമുൾപ്പെടെയുള്ള 952 ച.കി.മീറ്റർ ഭൂമിയാണ്…

Read More

ടിക്കറ്റ് നൽകാതെ യാത്രക്കാരന് സൗജന്യയാത്ര; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

കൽപ്പറ്റ: യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി യൂണിറ്റിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറിയുമായ എ. ജോബിയെയാണ് സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് 17-നാണ് സംഭവം നടന്നത്. ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിൽ പനമരത്ത് നിന്ന് യാത്രക്കാരന് ടിക്കറ്റ് നൽകാതിരിക്കുകയായിരുന്നു. ദ്വാരകയിൽ നിന്ന് ബസ്സിൽ കയറിയ കെ.എസ്.ആർ.ടി.സി.വി ജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്….

Read More