അതിവേഗം അതിജീവനത്തിനായി ഉപജീവന പാക്കേജ്.
കൽപ്പറ്റ : മുണ്ടകൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റ പശ്ചാത്തലത്തിൽ ദുരന്ത ബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജ് ഒരുക്കും. ഇതിൻ്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ദുരന്തത്തിൽ ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങൾ, ഇവ പുന: സൃഷ്ടിക്കാനുള്ള മാർഗ്ഗങ്ങൾ, മെച്ചപ്പെട്ട രീതിയിലുള്ള ഉപജീവനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്ലാനിങ്ങ് ബോർഡ് തലത്തിൽ ഉപജീവന പാക്കേജിൻ്റെ സാധ്യതകൾ ക്രോഡീകരിക്കുമെന്ന് ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ…
