എൻ.ഡി.ഡി.ബി പ്രതിനിധി സംഘം ദീപ്തിഗിരി ക്ഷീരസംഘം സന്ദർശിച്ചു.
എടവക : പ്രളയ ബാധിതരായ ക്ഷീര കർഷകർക്ക് ദേശീയ ക്ഷീരവികസന ബോർഡ് മലബാർ മിൽമ മുഖേന സൗജന്യമായി അനുവദിച്ച ടോട്ടൽ മിക്സ്ഡ് റേഷൻ ( ടി. എം. ആർ) കാലിത്തീറ്റ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻ.ഡി.ഡി.ബി സീനിയർ മാനേജർമാരായ തുംഗയ്യ സാലിയാൻ, ഹാലാ നായിക് എന്നിവർ ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ച് കർഷകരുമായി സംവദിച്ചു. പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണവും സമീകൃതവുമായ ടി.എം.ആർ കാലിത്തീററയുടെ സവിശേഷതകളെക്കുറിച്ച് മിൽമ സീനിയർ സൂപ്രവൈസർ ദിലീപ്…
