ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ : ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്ന് (വെള്ളി) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് തരിയോട് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍, വനിത ക്ഷീരകര്‍ഷക, പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷീരകര്‍ഷകന്‍, മികച്ച യുവ ക്ഷീര കര്‍ഷകന്‍ എന്നിവരെ ആദരിക്കും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍പെട്ട കര്‍ഷകര്‍ക്കുള്ള സഹായവും കൈമാറും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഒ.ആര്‍.കേളു,…

Read More

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം

കൽപ്പറ്റ: സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 524 കോടി രൂപ സൂക്ഷ്മ…

Read More

നവചേതന പദ്ധതി; സർവ്വേ തുടങ്ങി

മേപ്പാടി : കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി മേപ്പാടി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പട്ടികജാതിക്കാർക്കുള്ള സാക്ഷരത തുടർ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ ഭാഗമായി സർവ്വേ തുടങ്ങി. സർവ്വേ ഏഴാം വാർഡിലെ മണ്ണാത്തിക്കുണ്ട് പട്ടികജാതി കോളനിയിൽ ഏഴുപത് വയസ്സുള്ള മുത്തന്റെ വിവരങ്ങൾ ഗൂഗിൾ ഫോറത്തിൽ രേഖപ്പെടുത്തി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ നാലാം തരം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ കണ്ടെത്തി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനാണ് നവചേതന പദ്ധതി നടപ്പാക്കുന്നത്. വാർഡ് അംഗം ജോബിഷ് കുര്യൻ,…

Read More

വാർഷിക പദ്ധതി രൂപീകരണം; യോഗം ചേർന്നു

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -2025 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭക്ക് സമാനമായ യോഗം ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി കരട് പ്രവർത്തികളും പ്രോജക്ടുകളും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ദിലീപ് കുമാർ, പി.എം ആസ്യ, കെ.വി രജിത, മിനി…

Read More

ഏകദിന ശില്‍പശാല നടത്തി

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷന്റെ വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാർക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 25 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് കമ്യൂണിറ്റി അംബാഡിസര്‍മാരാണ്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്. നോളജ് മിഷന്റെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, കെ കെ ഇ എം വഴി ലഭ്യമാകുന്ന…

Read More

റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ : ജില്ലയിൽ ഡിജിറ്റൽ റീസർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10-ാമത്തെ ഡിജിറ്റൽ റിസർവെ ക്യാമ്പ് ഓഫീസ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് സമീപമുള്ള മുല്ല ഹാജി മദ്രസ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, വാർഡ് മെമ്പർമാരായ അബ്ദുൾ ലത്തീഫ്, നൂർഷാ, വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ കെ രാജൻ, റീസർവെ അസി.ഡയറക്ടർ എസ് മംഗളൻ, മാനന്തവാടി റീസർവെ സൂപ്രണ്ട് സജീവൻ, സ്പെഷ്യൽ…

Read More

എങ്കള ഊര് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൽപറ്റ: ജില്ലാ ആയുർവേദ ആശുപത്രിയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റും, മലപ്പുറം ദേവകിയമ്മ ഫാർമസി കോളേജും ചേർന്ന് ‘എങ്കള ഊര്’ എന്ന പേരിൽ മുത്തങ്ങ വന്യ ജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിൽ രോഗനിർണ്ണയ രക്ത പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാലൻ കോളനിയിലെ മുതിർന്നവർ ആയ കാളിയമ്മയ്ക്ക് ഔഷധ ചെടി നൽകി ഉദ്ഘാടനം ചെയ്തു.ഡോ വന്ദന വിജയൻ സ്വാഗത പ്രസംഗം നടത്തിയ യോഗത്തിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ…

Read More

മാനന്തവാടിയിലെ ഡിഎംഒ ഓഫീസ് മാനന്തവാടിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എ ഐ വൈ എഫ്.

മാനന്തവാടി: വർഷങ്ങളായി മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡിഎംഒ ഓഫീസ് പ്രവർത്തനം മാനന്തവാടി നഗരസഭക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കാനാവില്ല. നിലവിൽ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് പ്രവർത്തനം മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ബിഎസ്എൻഎൽ ബിൽഡിങ്ങിൽ ഡിഎംഒ ഓഫീസിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്ന് ബിഎസ്എൻഎൽ ഉറപ്പു നൽകിയ സാഹചര്യത്തിൽ മാനന്തവാടിക്ക് പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഡിഎംഒ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ചില വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു…

Read More

കർഷകനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടവക: എടവക എള്ളുമന്ദം പള്ളിയറ കടത്താം തൊട്ടിയിൽ അനിലി (32)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലും മറ്റുമായി 5 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉള്ളതായും, കഴിഞ്ഞ വർഷം കൃഷി ചെയ്ത 4000ത്തോളം വാഴകൾ നശിച്ച് പോയതായും ബന്ധുക്കൾ പറഞ്ഞു.

Read More

കെ സ്മാർട്ട് സോഫ്റ്റ് വെയർ ഉദ്ഘാടനം ചെയ്തു

മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍‍ ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഓഫീസർമാരായ പി.ടി സ്വരൂപ് , കെ ശ്രീജിത്ത് എന്നിവർ കെ സ്മാർട്ടിനെക്കുറിച്ച് സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ…

Read More