ഫണ്ട് കിട്ടിയില്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിൽ
കൽപ്പറ്റ : നടപ്പ് സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ സർക്കാർ ബജറ്റിൽ വകയിരുത്തിയ തുക മാർച്ച് മാസം അവസാനിക്കാറായപ്പോഴും ലഭിക്കാത്തതിനാൽ വളരെയധികം ആശങ്കയിലാണ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും . സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവർത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിൽ വരുന്നതിന്റെ കാലതാമസവും പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . പുതിയ ഭരണസമിതികൾ അധികാരം ഏറ്റെടുത്തതിനു ശേഷം പദ്ധതി പ്രവർത്തനങ്ങൾ…
