പാചകവാതക പ്രതിസന്ധി: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും LPG ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് LPG വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ 09/03/2026ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും തുടര്‍ന്ന് 12/03/2026 ന് മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ…

Read More

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Read More

പെരിക്കല്ലൂർ പൗരസമിതിയും, പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ വാളാട് ടീം വിജയികളായി

പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയും, പെരിക്കല്ലൂർ വോളി ക്ലബും സംയുക്തമായി നടത്തിയ വോളിബോൾ ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വോളി ക്ലബ് വാളാടിന് ടിസി ജോർജ്ജ് തേക്ക്മൂട്ടിൽ എവർറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇ വി ബിൽഡേഴ്സ് ടീമിന് മറിയം അമ്പലക്കുന്നേൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രൂപയും നൽകി. ബെസ്റ്റ് ഡിഫൻഡ് വാളാട് ടീമിൻ്റെ ഷഹനാസ്, ബെസ്റ്റ് സെറ്റർ വാളാട് ടീമിൻ്റെ വാഹിദ്, ബെസ്റ്റ് അറ്റാക്കർ ടിവി ബിൽഡേഴ്സിന്റെ…

Read More

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പടിഞ്ഞാറത്തറ:കാണാതായ യുവാവിന്റെ മൃതദേഹം ബാണാസുര ഡാമിൽ കണ്ടെത്തി. തരിയോട് സ്വദേശി ആലക്കൽ വിൻന്റോ ആണ് മരിച്ചത്. രണ്ട് ദിവസമായി യുവാവിനായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് ഡാമിൽ മൃതദേഹം പൊങ്ങിയത്.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Read More

മുണ്ടക്കൈ/ചൂരല്‍മല ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ട ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട് നിര്‍മ്മിച്ചു നൽകും

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെന്‍ററ്റീവായും ഊരാളുങ്കൽ ലേബർ കോർപറേറ്റീവ് കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ഇപിഎസി കോണ്‍ട്രാക്ടറായും നിയമിക്കുന്നതിന് മന്ത്രി സഭായോഗത്തിൽ അനുമതി നല്‍കി. അതേസമയം, കർഷകർക്കായി വിളനാശത്തിനുള്ള അടിയന്തര സഹായവും ഇൻഷുറൻസ് കുടിശ്ശികയും വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രകൃതിക്ഷോഭം കാരണം കൃഷിനാശം സംഭവിച്ചവർക്ക് 2021 ഒക്ടോബർ മുതലുള്ള 76.68…

Read More

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന തുക അടയ്ക്കേണ്ടി വരുന്നതും കാരണം ഉടമകൾ പിഴയടക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.   നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത കമ്മീഷണർ സമർപ്പിച്ച ശുപാർശ…

Read More

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.   വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത്…

Read More

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മാനന്തവാടി: മാനന്തവാടിയിലെ പൊതു സമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ സത്താർ, കവിയും സാംസ്കാരിക പ്രവവർത്തകനുമായ റസാഖ് കൽപ്പറ്റ തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരും നഗരസഭ സ്റ്റാൻ്റിം കമ്മിറ്റി ചെയർപേഴ്സൺമാരും കൗൺസിലർമാരും, ഗ്രന്ഥാലയം പ്രവർത്തകരും കുടുംബങ്ങളും ഗ്രന്ഥാലയം സുഹൃത്തുക്കളും ഉൾക്കൊണ്ട ഒരപൂർവ്വ സുഹൃദ് സംഗമവേദിയാവുകയായിരുന്നു പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ…

Read More

വള്ളിയൂർക്കാവ് ഉത്സവം: ഗതാഗത സൗകര്യം വർധിപ്പിക്കണം: എസ്ഡിപിഐ നിവേദനം നൽകി

മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി. മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മുമ്പ് ഓപ്പറേറ്റ് ചെയ്തിരുന്നതും കോവിഡ് കാലത്ത് നിർത്തിവെച്ചതുമായ ലാഭകരമായ വിവിധ സ്റ്റേ സർവീസുകൾ പുനരാരംഭിക്കണമെന്നും ഉത്സവ ദിവസങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ അനുവദിക്കണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ,മാനന്തവാടി എ.ടി.ഒ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Read More

അർജുനായി കാത്തിരുന്ന 72 ദിനങ്ങളെക്കുറിച്ച് അമ്മയുടെ പുസ്തകം വരുന്നു

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാൽ മകനെ കുറിച്ച് ഓർമകളുടെ സമാഹാരമായ പുതിയ പുസ്ത‌കം രചിക്കുന്നു. കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കോഴിക്കോട് അളകാപുരിയിൽ നടന്നു. പുസ്ത‌കത്തിൻ്റെ കവർ കോഴിക്കോട് മേയർ ഒ. സദാശിവന് നൽകി എം.കെ രാഘവൻ എംപി പ്രകാശനം ചെയ്തു.   ഷിരൂരിൽ മണ്ണിടിച്ചിലിൽ മകനെ കാണാതായ 72 ദിനങ്ങളിൽ താൻ അനുഭവിച്ച വേദനകളും ഓർമകളുമാണ് അമ്മ ഷീല കുറുവച്ചാൽ…

Read More