ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ സമുച്ചയം സജ്ജം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ കെട്ടിട സമുച്ചയം പ്രവർത്തനസജ്ജമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും കേന്ദ്രീകരിച്ചുള്ള ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സമുച്ചയം മികച്ച പിന്തുണ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഭിപ്രായപെട്ടു. സിവിൽ സ്റ്റേഷനിൽ നിലവിലുള്ള ജില്ലാ ശിശു വികസന വകുപ്പ് ഓഫീസിനോട് ചേർന്ന് നാല് നിലകളിലായി 400.55 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1.85 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം പ്രവർത്തി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ…

Read More

പനമരത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

വയനാട്: പനമരം ചുണ്ടക്കുന്നിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.   ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് അപകടം സംഭവിച്ചത്.   ഇന്നലെ രാത്രിയോടെയാണ് ഈഅപകടമുണ്ടായത്.   പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.   പരിക്കേറ്റ ജലീലിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും ആവശ്യമായി വന്നു. തുടർന്ന്, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇയാളെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Read More

ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപറേഷൻ; ബിജെപിയുടെ മുഴുവൻ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു

കൊച്ചി: കൊച്ചി നഗരത്തിൽ ബിജെപി സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സുകൾ നീക്കംചെയ്തത്‌ കോർപറേഷൻ. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്‌സ്‌ ബോർഡുകളാണ് നീക്കം ചെയ്തത്. അനധികൃതമായ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നീക്കമെന്നാണ് കോർപറേഷൻ വാദം.   പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലുടനീളം നിരവധി സ്ഥലങ്ങളിലാണ് അനധികൃതമായി ഫ്ലക്സുകളും കൊടികളും നാട്ടിയിരിക്കുന്നത്. പിന്നാലെയാണ് കോർപറേഷന്റെ നടപടി.   അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്‌സ്‌ ബോർഡുകളും പരസ്യബോർഡുകളും നീക്കം…

Read More

നന്മ വയനാട് ജില്ല സർഗ്ഗ വനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി

ബത്തേരി :ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിൽ വച്ച് നന്മ വയനാട് ജില്ല സർഗ്ഗ വനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി കലാമണ്ഡലം, ഡോ:റെസി ഷാജിദാസ് സ്വാഗതം ആശംസിച്ചു.   ജില്ല സർഗ്ഗ വനിതാ പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷ സ്ഥാനം വഹിച്ചു.  ഡോ :ആര്യ എസ് സർഗ്ഗ വനിത ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  കസ്തൂരി ഭായി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.  പ്രോഗാമിൽ ജനപ്രതിനിധികളായി തിരഞ്ഞെടുത്ത ശരണ്യ, സുമ പ്രമോദ് കലാമണ്ഡലം : ഡോ: റെസി ഷാജിദാസ് എന്നിവരെ അനുമോദിച്ചു….

Read More

2015-ൽ മേൽശാന്തിയായെത്തി, പത്തുവർഷത്തിന്ശേഷം തിരിച്ചെത്തി ക്ഷേത്രക്കവർച്ച; യുവാവ് അറസ്റ്റിൽ

അഞ്ചൽ: മേൽശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തിൽ പിന്നീട് കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.   ഇയാൾ 2015-ൽ ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന സജിത് നമ്പൂതിരി മൂന്നുമാസങ്ങൾക്കു മുൻപാണ് രാത്രിയിലെത്തി രണ്ട് വഞ്ചികൾ കുത്തിത്തുറന്നത്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.   സമാന കേസിൽ…

Read More

ശിലാസ്ഥാപനം നടത്തി.

കണ്ടത്തുവയൽ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 15ാം ധനകാര്യ കമ്മീഷൻ സ്കീമിൽ ഉൾപെടുത്തി നിർമ്മിക്കുന്ന സബ് സെൻ്ററിൻ്റെ ശിലാസ്ഥാപനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നടത്തി. പെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.സി മായൻ ഹാജിയുടെ പിതാവ് കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജിയുടെ ഓർമ്മക്ക് നുച്ചിയൻ മറിയം ഹജ്മൂമ്മ സംഭാവന ചെയ്ത സ്ഥലത്ത് ആണ് ഹെൽത് സെന്റർ പണിയുന്നത്.വാർഡ് മെബർ സുമേഷ് സ്വാഗതപറഞ്ഞു.വൈസ് പ്രസിഡന്റ് എം ലതിക അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സലാം…

Read More

വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി

വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ 265 ഗ്രന്ഥശാലകളും കേരള ഹരിത മിഷന്റെ നിബന്ധനകൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ട് ഹരിത ഗ്രന്ഥശാ ലകളായി. ഇതിനായി കഴിഞ്ഞ ഒരുവർഷമായി ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഓരോ താലൂക്കിലും ആദ്യം 10 ഗ്രന്ഥശാലകൾ വീതം തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ആദ്യ ഘട്ടത്തിൽ തന്നെ ചട്ടങ്ങൾ മുഴുവൻ പാലിച്ചുകൊണ്ട് ഹരിത സാക്ഷ്യപത്രം…

Read More

പണം സമ്പാദിക്കാനുള്ള എളുപ്പമാർഗത്തിൽ പെടരുതേ… മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി സൈബർ പൊലീസ്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി സൈബർ പൊലീസ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കം.   മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക്…

Read More

പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിതി ആയോഗ് രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പിലായാൽ അന്തർസംസ്ഥാന വാഹന വിപണിയിൽ വലിയ വിപ്ലവമാകും സംഭവിക്കുക.   നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെങ്കിൽ, പഴയ ആർടിഒയിൽ നിന്ന് എൻഒസി വാങ്ങേണ്ടത് നിർബന്ധമാണ്….

Read More

കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കിയില്ല; 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.   കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സര്‍ക്കാര്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…

Read More