പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.   പകൽ 11 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയാവും: എ. യൂസുഫ്

മാനന്തവാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയായി ഉയരുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പറഞ്ഞു. എസ്ഡിപിഐ മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് നീതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസവും പിന്തുണയും പാർട്ടിയോടൊപ്പം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലപാടുകളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു….

Read More

മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ചുമതലയേറ്റു

മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ചുമതലയേറ്റു ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചുമതലയേറ്റു. ചെയർപെഴ്സൺ അഡ്വ ബബിത.ജി, കെ.ടി ബാലകൃഷ്ണൻ , സി.സഹദേവൻ, പി.വി.രാമചന്ദ്രൻ , ഗീരിഷ് എന്നിവർ സംസാരിച്ചു.

Read More

കൂടിൻ്റെ സ്നേഹ സമ്മാനം തെങ്ങിൻ തൈ നട്ട് ഉൽഘാടനം ചെയ്തു

മീനങ്ങാടി:- യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ കൂടിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ ഇടവകക്കാർക്ക് നൽകിയ തെങ്ങിൽ തൈ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗിസ് മോർ സ്തേഫാനോസ് തൈ നട്ട് ഉൽഘാടനം ചെയ്തു വികാരി ഫാദർ ബിജുമോൻ കാർലോട്ടുക്കുന്നേൽ വൈദിക ശ്രേഷ്ഠരായ ഫാദർ സോജൻ വാണാക്കുടി , ഫാദർ എൽദോ ലീലാഭവനം ഫാദർ ലിജോ ട്രസ്റ്റി ടി.കെ തോമസ് സെക്രട്ടറി വി.എം സാബു , ജോ: ട്രസ്റ്റി…

Read More

ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ എം.എൽ.എ.യെ കൂകിയ കെ.എസ്.എഫ്.ഇ. ജീവനക്കാരിക്കെതിരെ പരാതി.

കൽപ്പറ്റ: സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങിനിടെ എം.എൽ.എ യെ പരസ്യമായി അപമാനിച്ച കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ അഞ്ജന അനീഷിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് പരാതി.   വയനാട്ടിൽ അടുത്തിടെ നടന്ന ടൗൺഷിപ്പ് താക്കോൽ കൈമാറ്റ ഔദ്യോഗിക ചടങ്ങിനിടെ കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ്രീമതി അഞ്ജന അനീഷിന്റെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം അപലപനീയവും ചട്ടവിരുദ്ധവുമായ പെരുമാറ്റത്തെക്കുറിച്ച് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ പരാതി നൽകിയതെന്ന് പരാതിക്കാരനായ കെ.എസ്.യു. വയനാട് ജില്ലാ…

Read More

സേവന മനോഭാവത്തിന്റെ ഉദാത്ത മാതൃക; എൻ.എസ്.എസ് വിദ്യാർത്ഥികൾ പണിയുന്നത് സ്നേഹത്തിൻ്റെ ഭവനം

സേവന മനോഭാവത്തിന്റെ ഉദാത്ത മാതൃക; എൻ.എസ്.എസ് വിദ്യാർത്ഥികൾ പണിയുന്നത് സ്നേഹത്തിൻ്റെ ഭവനം പാഴ് വസ്തുക്കളിൽ നിന്നുപോലും സ്നേഹത്തിന്റെ താജ്മഹൽ പണിയാമെന്ന് തെളിയിക്കുകയാണ് വയനാട് ജില്ലയിലെ ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും കൈമുതലാക്കി വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഇപ്പോൾ ഒരു കുടുംബത്തിന് “സ്നേഹഭവനം” നിർമ്മിക്കുന്ന ദൗത്യത്തിലാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , വയൽ കൃഷി, അംഗനവാടി നവീകരണം, പ്ലാസ്റ്റിക് മുക്ത ഗ്രാമങ്ങൾ തുടങ്ങിയ നിരവധി…

Read More

വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി. പ്രതിഷേധവുമായി കോൺഗ്രസ്‌

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട്‌ വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ പൊതു ജനങ്ങൾക് തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം കൊട്ടിയാഘോഷിച്ചു ഉത്ഘാടനം നടത്തുകയും പൊതുജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വരവേൽക്കുകയും ചെയ്തത് എന്നാൽ ഉത്ഘാടന ദിവസം തന്നെ വാഹനാപകടം പറ്റി എത്തിയ വ്യക്തിക്ക്‌ സി ടി സ്കാൻ ആവശ്യം…

Read More

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ് പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വിപണനം, കടത്തു എന്നിവ സംബന്ധിചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കണ്ട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 1800-425-2848 എന്ന നമ്പറിലേക്കോ അറിയിക്കാം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനായി താഴെ പറയുന്ന…

Read More

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

കൽപറ്റ: കേന്ദ്ര സിവിൽ സർവ്വീസ് പരീക്ഷയിൽ 202-ാം റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി മാറിയ ഹൃദ്യ എസ്. ബിജുവിനെ കൽപറ്റ സെൻ്റ് മേരീസ് പള്ളി ഇടവക പ്രതിനിധികൾ ആദരിച്ചു. മുണ്ടേരിയിലെ ഹൃദ്യയുടെ വസതിയിലെത്തിയ ഇടവക വികാരി ഫാ. എൽദോ പി.കെ, സെക്രട്ടറി ഇ.വി. അബ്രഹാം എന്നിവർ ഹൃദ്യയെയും മാതാപിതാക്കളെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് വലിയ വിജയവും കൈപ്പിടിയിലൊതുക്കാം എന്ന് ഹൃദ്യ തെളിയിച്ചതായി ഫാ. എൽദോ പി.കെ പറഞ്ഞു. നാടിന് മാതൃകയായ…

Read More

മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും : മന്ത്രി ഒ. ആര്‍ കേളു

മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു   അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും : മന്ത്രി ഒ. ആര്‍ കേളു   മാനന്തവാടിമെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കര്‍ ഭൂമി കൈമാറ്റം നടന്ന ഉടന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമായ സി.ടി സ്‌കാന്‍, നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റര്‍, പ്രസവവിഭാഗത്തിന്റെ നവീകരണം…

Read More