കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ; ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല, ഒടുവിൽ…

കോഴിക്കോട്∙ ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി. പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണു സംഭവം. കുട്ടിയെ സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിൽ സൂക്ഷിച്ചു.     രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്….

Read More

ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം

രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, വ്യവസായ മേഖലയിലെ ഇന്ധന വിതരണം അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.   ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, രാജ്യത്ത് നിലവിൽ…

Read More

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ,ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

Read More

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; ‘മഹാനടനെ മനസിലാക്കണമായിരുന്നു, മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ, ക്ഷമ ചോദിക്കുന്നു

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിലും തുടർന്നുള്ള സൈബർ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗൺഷിപ്പ് സന്ദർശനത്തിന് എത്തിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.     എന്നും കേരളത്തിൻ്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം…

Read More

‘മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്ത്’; രൂക്ഷ വിമർശനവുമായി ജെബി മേത്തർ

ന്യൂഡൽഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജെബി മേത്തർ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവർ ചോദിച്ചു. ഗണേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം വേണം. മന്ത്രിയുടെ ഭാര്യക്ക് സംരക്ഷണം ഒരുക്കണം. സിനിമ ഡയലോഗ് കൊണ്ട് കാര്യമില്ല. നീതി തേടുന്ന മന്ത്രിയുടെ ഭാര്യക്കൊപ്പം ആണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.   ‘അവൾക്കൊപ്പം എന്ന് എഴുതി വെച്ചാൽ പോരാ. കൃത്യമായ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ മകളോട്…

Read More

നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും.   2016 ഏപ്രിൽ 28-ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വെച്ച് മകൾ ജിഷ ക്രൂരമായി കൊല്ലപ്പെട്ടതിന് ശേഷം നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടമാണ് രാജേശ്വരി നടത്തിയത്. മകളുടെ മരണശേഷം സർക്കാർ സഹായത്തോടെ ‘ജിഷ ഭവൻ’ എന്ന വീട് നിർമ്മിച്ചു നൽകിയിരുന്നു.  …

Read More

പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.

കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാവര്‍ക്കും പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി എന്നിവ ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജിന്‍സി സണ്ണി അവതരിപ്പിച്ചു. 95.08 കോടി രൂപ വരവും 94.58 കോടി രൂപ ചെലവും 50 ലക്ഷം രൂപ നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്. ഭവന നിര്‍മാണത്തിന് 12.28 കോടി രൂപയും കൃഷി അനുബന്ധ മേഖലയില്‍ 2.10 കോടി രൂപയും ആരോഗ്യ മേഖലയില്‍ 2.38 കോടി രൂപയും ബജറ്റില്‍…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിൻ്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും സ്വകാര്യ സ്കൂൾ ബസും കല്ലോടിക്ക് സമീപം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റെഫി വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചൻ്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ വിനീതിനും പരിക്കേറ്റിരുന്നു.   മക്കൾ: ഇവാന റോസ്…

Read More

എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

കൽപറ്റ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ പാർട്ടി ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പല മണ്ഡലങ്ങളിലും മുന്നണികളുടെ ജയപരാജയം നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർജിച്ചെടുത്ത ജനകീയ അടിത്തറ വിപുലപ്പെടുത്തി വ്യക്തമായ സാന്നിധ്യമായി മുഴുവൻ മണ്ഡലങ്ങളിലും പാർട്ടി മത്സര രംഗത്തുണ്ടാകും. എ യൂസുഫ് ചെയർമാനും ടി.കെ അബ്ദുസമദ്…

Read More

കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം

മാനന്തവാടി: കൂളിവയൽ കാപ്പുംചാലിൽ കാറും കെ എസ്‌ ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്. ചുവന്ന സ്വിഫ്റ്റ്‌ കാറിൽ ഉള്ളവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.

Read More