കാര്‍ഷിക വികസന ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ:- കല്‍പ്പറ്റ കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ് ആര്‍ എഫ് ), ഹരിതസേന സംയുക്തമായി ധര്‍ണ്ണ സമരം നടത്തി. കടാശ്വാസ പ്രകാരം ആനുകൂല്യം കഴിച്ചുളള തുക കൂടി വായ്പയിലേക്ക് അടച്ച് തീര്‍ത്ത ശേഷവും ആധാരങ്ങള്‍ മറ്റു രേഖകള്‍ നല്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഉടനടി രേഖകള്‍ നല്കാത്ത മുഴുവന്‍ വായ്പക്കാര്‍ക്കും അവരുടെ രേഖകള്‍ തിരിച്ച് നല്കണമെന്ന് സമരം ആവശ്യപ്പെട്ടു. റ്റി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ (ഹരിത സേന)…
