‘ശമ്പളം 40,000 വേണം’ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21 ന് പണിമുടക്ക്

തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.     അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആവശ്യം സംഘടന ഉന്നയിക്കുന്നുണ്ട്. പുതുക്കിയ ശമ്പളം നൽകാൻ തയ്യറാണെന്ന് ചില സ്വകാര്യാ…

Read More

ഭിന്നശേഷി വാർഡ് സഭയിൽ എക്സൈസ് വിമുക്തി മിഷൻ 30 പദ്ധതികളുടെ രൂപരേഖ അവതരണം നടത്തി

മുണ്ടേരി : കൽപ്പറ്റ നഗര സഭയുടെ ഭിന്നശേഷിക്കാർക്കായി 2026-2027- ലേക്ക് വേണ്ട പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച “*ഭിന്നശേഷി വാർഡ് സഭ*” യിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം തൊഴിലിന് പ്രാധാന്യം നൽകി കൊണ്ടുള്ള തൊഴിലാകട്ടെ ലഹരി എന്ന ആശയം “*SMILE* :- Self Motivation and Indipendent Living Education ” എന്ന പേരിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്ന മുപ്പത് (30) സ്വയം തൊഴിൽ പരിശീലന പദ്ധതികൾ അവതരിപ്പിച്ചു. ‘ഭിന്നശേഷി…

Read More

ജൂനിയർ അഭിഭാഷകർക്കായി കൽപ്പറ്റ ബാർ അസോസിയേഷൻ ലീഗൽ ക്വിസ് മത്സരം നടത്തി

കൽപ്പറ്റ ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ പനമ്പിള്ളി അക്കാദമി ഫോർ കണ്ടിന്യൂയിങ് ലീഗൽ എജുക്കേഷനുമായി ചേർന്ന് പ്രശസ്ത അഭിഭാഷകനായ വി.എ. മത്തായിയുടെ സ്‌മരണാർത്ഥം കേരളത്തിലെ ബാർ അസോസിയേഷനുകളിലെ ജൂനിയർ അഭിഭാഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ലീഗൽ ക്വിസ് മത്സരം നടത്തി. സിക്കിം ഹൈക്കോടതി റിട്ടയേർഡ് ചീഫ് ജസ്റ്റിസായ പയസ് സി. കുര്യാക്കോസ് അവർകളാണ് മത്സരത്തിന് നേതൃത്വം നൽകിയത്. മത്സരപരിപാടികൾ വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് നടന്ന മത്സര പരിപാടിയിൽ കേരളത്തിലെ വിവിധ ബാർ…

Read More

തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ

സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്.   മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ്‌ മോർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നീ…

Read More

മാനന്തവാടി ബ്ലോക്ക്‌ ‌ പഞ്ചായത്ത്‌ വർക്കിംഗ് ഗ്രൂപ്പ്‌ യോഗം ചേർന്നു

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ 5പഞ്ചായത്തുകളെയും 14 ഡിവിഷനുകളെയും കോർത്തിണക്കി സമഗ്ര വികസന പദ്ധതി തയ്യാറാക്കുവാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ്‌ യോഗം തീരുമാനിച്ചു.ട്രൈബൽമേഖലയിലും കാർഷിക മേഖലയിലും യുവ ജനങ്ങൾക്കും ഈ വർഷം നൂതന പദ്ധതികൾ നടപ്പിലാക്കുമെന്ന് യോഗം ഉത്ഘാടനം ചെയ്ത് ബ്ലോക്ക്‌ ‌ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സി പി മൊയ്‌തീൻ ഹാജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉനൈസ് ഒ ടി സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ്…

Read More

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണത്തിന് ഇനി തൂക്കം മാത്രം മാനദണ്ഡം, ബാഗേജ് നിയമങ്ങളിൽ വൻ ഇളവുകൾ

വിദേശത്തുനിന്നും സ്വർണവും മറ്റ് വീട്ടുസാധനങ്ങളും നാട്ടിലേക്ക് കൊണ്ടുവരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെറെ പുതിയ ബാഗേജ് നിയമങ്ങൾ നിലവിൽ വന്നു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ‘മൂല്യ പരിധി’ എടുത്തുമാറ്റിയതാണ് പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം.   സ്വർണം- ഇനി വില പേടിക്കേണ്ട   മുൻപത്തെ നിയമപ്രകാരം സ്വർണത്തിന്റെ തൂക്കത്തിനൊപ്പം അതിൻ്റെ വിപണി വിലയ്ക്കും പരിധിയുണ്ടായിരുന്നു. സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം കൊണ്ടുവരാമെങ്കിലും അതിൻ്റെ വില ഒരു ലക്ഷം രൂപയിൽ കൂടാൻ…

Read More

എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും നാളെ മാനന്തവാടിയിൽ

മാനന്തവാടി: എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്ത പ്രവർത്തകർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും 2026 ഫെബ്രുവരി 06 വെള്ളിയാഴ്ച വൈകിട്ട് 5.00ന് മാനന്തവാടിയിൽ നടക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.   പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ, മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്നും മണ്ഡലം ഭാരവാഹികൾ അറിയിച്ചു.

Read More

സുരേഷ് ബാബുവാളൽ കോട്ടത്തറ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ. 

കോട്ടത്തറ: കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി സുരേഷ് ബാബുവാളലിനെ തെരഞ്ഞെടുത്തു.

Read More

ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ തുടക്കമാകും

മാനന്തവാടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ (ഫെബ്രവരി 6 വെള്ളി) ജുമുഅ നിസ്കാരശേഷം മഹല്ല് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൈതാനം പതാക ഉയർത്തു ന്നതോടെ തുടക്കമാകും തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് മഹല്ല് ഖതീബ് ശരീഫ് സഖാഫി ചീരാൽ നേതൃത്വം നൽകും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദിഖ്ർ ദുആ സമ്മേള‌നം ശൈഖുനാ ഹസൻ ഉസ്‌താദ് ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ മദനി ഗൂഡല്ലൂർ മതപ്രഭാഷണം നടത്തും. സയ്യിദ് സ്വാലിഹ് തുറാബ്…

Read More

വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു നാട്ടുകാരുടെ ഇടപെടല്‍.   സംഘടിച്ച് രാവിലെ എട്ടോടെ തൊവരിമല എസ്റ്റേറ്റ് ഓഫീസിലെത്തിയ ആള്‍ക്കൂട്ടം ജീവനക്കാരെ പൂട്ടിയിടുകയായിരുന്നു. മൂന്ന് ജീവനക്കാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. എസ്റ്റേറ്റിലെ അടിക്കാട് കൂടുതല്‍ ഭാഗത്ത് വെട്ടുമെന്നതടക്കം ഉറപ്പില്‍…

Read More