തോട്ടം തൊഴിലാളികളുടെ വേതനം അടിയന്തിരമായിപുതുക്കി നിശ്ചയിക്കണം:പി പി ആലി

കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി നോട്ടിഫിക്കേഷൻ 31.12.2025 ന് അവസാനിച്ചതിനാൽ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 01.01. 2026 മുതൽ പ്രാബല്യത്തോടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടുമായ പി പി ആലി. ഇത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്ലാന്റേഷൻ ഫെഡറേഷൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചെയർമാനും സംസ്ഥാന സർക്കാരിനും നിരവധി തവണ കത്തു നൽകിയിട്ടും…

Read More

മലയാള യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേര്‍ രാസലഹരിയുമായി പിടിയിൽ

ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ ചെന്നൈയില്‍ ലഹരിവസ്തുക്കളുമായി പിടിയില്‍. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലിസിന്റെ പിടിയിലായത്.   ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍…

Read More

ത്രിദിന സെമിനാർ സമാപിച്ചു 

മാനന്തവാടി : കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി വിഭാഗവും ഫയർഫ്ലൈ ഏഷ്യൻ അസോസിയേഷൻ( FAA) , ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട) സംയുക്തമായി സംഘടിപ്പിക്കുന്ന മിന്നാമിനുങ്ങുകൾ എന്ന വിഷയത്തിലുള്ള ത്രിദിന അന്തരാഷ്ട്ര സെമിനാർ പ്രൗഢമായ സമാപന സമ്മേളനത്തോടെ സമാപിച്ചു. ഈ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നു.സമാപന സമ്മേളനം ഡോ. വി പി ഉണ്ണിയാൽ ഉദ്ഘാടനം ചെയ്തു വിജ്ഞാനത്തിന്റെ കൈമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിനു പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ…

Read More

സ്കൂൾ വാർഷികാഘോഷം നടത്തി

പുൽപ്പള്ളി: ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 28-മത് വാർഷികാഘോഷം വർണ്ണാഭമായി നടത്തി. സ്കൂൾ മാനേജിംഗ് സെക്രട്ടറി പി.പി. റെജി സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യബോധവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിൽ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പങ്ക് ഏറെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ റവ. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് സ്റ്റാർ സിംഗർ സീസൺ-4 മത്സരാർത്ഥി…

Read More

രാജ്യത്ത് ആദ്യം, ലോകത്തെ മൂന്നാമത്തെ! കോഴിക്കോട് 20ഏക്കർ സ്ഥലത്ത് അവയവമാറ്റ ആശുപത്രിക്ക് ശനിയാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും

കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) ഫെബ്രുവരി ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്നും ഇത്തരത്തിൽ രാജ്യത്തെ…

Read More

എല്‍.ഡി.എഫ്‌ വടക്കൻ മേഖല ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി

മാനന്തവാടി: വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എല്‍.ഡി.എഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വ‍ീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട്‌ ആറോടെയാണ്‌ മാനന്തവാടിയിലേക്ക്‌ എത്തിയത്‌.   തലപ്പുഴയില്‍ നേതാക്കളുടെ സ്വ‍ീകരണത്തിനുശേഷം ട‍ൗണില്‍ ജോസ് തിയറ്റർ ജങ്ഷനില്‍ ജനാവലി ഉജ്വല വരവേല്‍പ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക്‌ ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കണ്‍വീനർ പി വി സഹദേവൻ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക. ഹെർണിയ, അപ്പൻഡിസൈറ്റിസ്, വെരിക്കോസ് വെയിൻ, തൈറോയ്ഡ്, പൈൽസ്,ഫിസ്റ്റുല, അർശ്ശസ് എന്നിവയ്ക്കുള്ള സർജറികളും ജനറൽ സർജറി വിഭാഗത്തിലെ മറ്റ് കിടത്തി ചികിത്സകളും പരിപൂർണ്ണമായും ക്യാമ്പിൽ സൗജന്യമായിരിയ്ക്കും. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും…

Read More

സമസ്ത നൂറാം വാര്‍ഷികം: വീടിന്റെ താക്കോല്‍ദാനം നടത്തി

കല്‍പ്പറ്റ: സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വീട് ഗുണഭോക്താവിന്(മു അല്ലിമിന്) കൈമാറി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങളും സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും ചേര്‍ന്ന് താക്കോല്‍ദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി പനമരം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ഹാരിസ് ബാഖവി കമ്പളക്കാട് ആമുഖഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എ.സി….

Read More

ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട്ട്, ചുണ്ടമുക്ക് ജുമാ മസ്ജിദ് ഖത്തീബ് ആഷിഖ് വാഫി പുലിക്കാട്, കരിമ്പിഞ്ചാല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗംഗാധരന്‍ എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് മാഷ്ഹൂദ് തങ്ങളില്‍നിന്നു വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ്…

Read More

കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം; ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്.

മാനന്തവാടി: കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം; ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്. കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമുന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു. ഇന്നലെ രാത്രി 10:30 ന് എരുമതെരുവിൽ വെച്ചായിരുന്നു സംഭവം .തീ പടർന്ന കണ്ട നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. രണ്ട് കുട്ടികൾ കൂടെ കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകൾ ഇല്ല. PY-03-A-3588 എന്ന കാർ ആണ് കത്തിയത്….

Read More