ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ തുടക്കമാകും

മാനന്തവാടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ (ഫെബ്രവരി 6 വെള്ളി) ജുമുഅ നിസ്കാരശേഷം മഹല്ല് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൈതാനം പതാക ഉയർത്തു ന്നതോടെ തുടക്കമാകും തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് മഹല്ല് ഖതീബ് ശരീഫ് സഖാഫി ചീരാൽ നേതൃത്വം നൽകും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദിഖ്ർ ദുആ സമ്മേള‌നം ശൈഖുനാ ഹസൻ ഉസ്‌താദ് ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ മദനി ഗൂഡല്ലൂർ മതപ്രഭാഷണം നടത്തും. സയ്യിദ് സ്വാലിഹ് തുറാബ്…

Read More

വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു നാട്ടുകാരുടെ ഇടപെടല്‍.   സംഘടിച്ച് രാവിലെ എട്ടോടെ തൊവരിമല എസ്റ്റേറ്റ് ഓഫീസിലെത്തിയ ആള്‍ക്കൂട്ടം ജീവനക്കാരെ പൂട്ടിയിടുകയായിരുന്നു. മൂന്ന് ജീവനക്കാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. എസ്റ്റേറ്റിലെ അടിക്കാട് കൂടുതല്‍ ഭാഗത്ത് വെട്ടുമെന്നതടക്കം ഉറപ്പില്‍…

Read More

ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ്,യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് ആന്റണി,സി ഡി ഒ പുഷ്പലത,സുലൈഖ എന്നിവർ സംസാരിച്ചു.മികച്ച സംരംഭക രായ ബിന്ദു,സുശീല,രാജമ്മ,സുജ എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ…

Read More

94-ാമത് മഞ്ഞനിക്കര തീര്‍ത്ഥയാത്രാ പാത്രിയര്‍ക്ക പതാകപ്രയാണം  മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ചു.

മീനങ്ങാടി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാ ത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94 -മത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയര്‍ക്കാ പതാകാ പ്രയാണം മീനങ്ങാടിയില്‍ നിന്നും ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയി രിക്കുന്ന പുണ്യശ്‌ളോകനായ ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോ ലീത്തായുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനക്കും ധൂപാര്‍പ്പണത്തിനും ശേഷം പാത്രിയര്‍ക്കാ പതാക ഹോണവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനി തീര്‍ത്ഥാടകസംഘം മലബാര്‍ മേഖലാ കണ്‍വീനര്‍ പൈലിക്കുഞ്ഞ് പട്ടശ്ശേരില്‍, പ്രസിഡന്റ് ഫാ….

Read More

കബനിയുടെ കൈവഴികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം

മാനന്തവാടി: കബനി നദിയുടെ കൈവഴികളില് അപകടകാരിയായ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം. മേരി മാതാ കോളജ് ജന്തുശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.   വകുപ്പ് മേധാവി ഡോ.സനു വി. ഫ്രാന്സിസിന്റെ നേതൃത്വത്തിലായിരുന്നു പഠനം.   പ്ലാസ്റ്റിക് വസ്തുക്കള്, കോസ്മെറ്റിക് ഉത്പന്നങ്ങള്, ടൂത്ത് പേസ്റ്റ് തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്കുകള്. ഇവ ജലസ്രോതസുകളില് കലര്ന്നാല് ചെറു ജലജീവികള് ആഹാരമാക്കുകയും ഉയര്ന്ന ട്രോഫിക് തലങ്ങളിലേക്ക് അവ എത്തിച്ചേരുകയും ചെയ്യും.   ഇത് പിന്നീട്…

Read More

മെഡിക്കല്‍ കോളജ്: കോടതിയെ സമീപിക്കുമെന്ന് എസ്എച്ച്ആര്‍പിസി

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് മടക്കിമലയിലെ ഭൂമി പരിഗണിക്കുന്നതിന് നല്‍കിയ നിവേദനം സര്‍ക്കാര്‍ നിരസിച്ചതിനെതിരേ എസ്എച്ച്ആര്‍പിസി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ നിവേദനം നിരസിച്ചത്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാക്കിയിരുന്ന ഭൂമിയില്‍ മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം നടത്തുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിനാണ് എസ്എച്ച്ആര്‍പിസി നേരത്തേ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ നിശ്ചിത…

Read More

വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കൽപ്പറ്റ: സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകള്‍, വിമുക്തഭടന്മാര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ വിശദീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ആര്‍. രാജീവ്, സി.ആര്‍.എസ്.ഒ ക്യാപ്റ്റന്‍ ടി. കെ പ്രവീണ്‍, ഇ.സി.എച്ച്.എസ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ലഫ്റ്റനന്റ് കേണല്‍…

Read More

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: ആരോഗ്യ വകുപ്പ് ആരോഗ്യ മേഖലയെയും തദ്ദേശ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആസ്പിരേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ ശില്‍പശാലയിയില്‍ അവലോകനം ചെയ്തു.   ആരോഗ്യ മേഖലയ്ക്കായി തയ്യാറാക്കുന്ന പദ്ധതികളില്‍ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍…

Read More

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നു; കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.   ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടുണ്ട്. നിംസ് ആശുപ്തരിയില്‍ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികള്‍ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നല്‍കാന്‍ സാധിക്കും. ഇതിനായി 10 ബെഡ്ഡുകള്‍ ഒരുക്കാനാണ്…

Read More

വെങ്ങപ്പള്ളിയിൽ വർക്കിങ് ഗ്രൂപ്പ്‌ യോഗം നടത്തി

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീജ ആധ്യക്ഷത വഹിച്ചു.   വർക്കിങ് ഗ്രൂപ്പ്‌ യോഗത്തിൽ വിവിധ ഗ്രൂപ്പുകൾ ആയി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് ഗ്രാമസഭകളിൽ ചർച്ച ചെയ്യും….

Read More