ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ

പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് പിടിയിലായത്.   മദ്യം വാങ്ങാനെത്തിയവർക്കും പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കിയ ഇയാൾ, ഇടപെടാനെത്തിയ പോലീസുകാരെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കാപ്പ ഉൾപ്പെടെ നിരവധി അക്രമക്കേസുകളിൽ പ്രതിയാണ്. പനമരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി…

Read More

കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; 14-കാരനെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടി

കണിയാമ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരന് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. കണിയാമ്പറ്റ സ്വദേശിയായ 14-വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.   മുട്ടിൽ ഡബ്ല്യു.എം.ഒ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫിസ് റോഡിന് സമീപത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. കുട്ടിയെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു.   പ്രാണരക്ഷാർത്ഥം ഓടി വീട്ടിലെത്തിയ കുട്ടിയെ കൽപ്പറ്റ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കമ്പളക്കാട്…

Read More

എംഡിഎംഐയുമായി മൂന്നുപേരെ പിടികൂടി.

എംഡിഎംഐയുമായി മൂന്നുപേരെ പിടികൂടി. കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ ചെറുമൂലവയൽ ചൊക്ലി വീട്ടിൽ അബൂബക്കർ(49)എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പൺ ആനക്കുണ്ട് വടക്കൻ വീട്ടിൽ കെ അനസ് (25), മേപ്പാടി മാൻകുന്ന് പുളിയകുത്ത് വീട്ടിൽ പി ഷാഹിൽ (30) എന്നിവരാണ് പിടിയിലായത്. വൈത്തിരി ലക്കിടിയിലെ കവാടത്തിന് സമീപം നടത്തിയ വാഹന…

Read More

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും, സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു

Read More

ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും.   കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി…

Read More

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹനീഫ,മേപ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല ഹംസ,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു,മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാലി,ഒ.വി.വിത്സൺ,അനീഷ് കെ. ജോസഫ് എന്നിവരെയും,ജവാന്മാരായ ചാമി ടി.കെ.,വർഗീസ് ചങ്ങനാമളം എന്നിവരെയും ആദരിച്ചു. മിത്രം പദ്ധ തിയുടെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് ചികിത്സാ സഹായം…

Read More

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു; യുവാവിന് പരിക്ക്

നടവയൽ: നടവയൽ ചീഞ്ഞോടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കയ്യാലമുക്ക് പുത്തൻപുരയിൽ ബിനോയിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൗമാരക്കാർ ക്കിടയിൽ ക്രിമിനൽ മനോഭാവം വർദ്ധിച്ചു വരുന്നത് ആശങ്കാജനകം: എം എസ് എം

കൽപ്പറ്റ: പതിനാറുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവം ആശങ്കാജനകമാണന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എം എസ് എം മർകസുദ്ദഅ് വ ജില്ലാ സമിതി ആവശ്യപ്പെട്ടു. കൗമാരക്കാർക്കിടയിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണ്. മർദനത്തിന് ശേഷം വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധപൂർവ്വം കാലുപിടിപ്പിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അക്രമികൾ ആഗ്രഹിക്കുന്ന തെറ്റായ ഹീറോ പരിവേഷത്തിന് കാരണമാകുമെന്നും ഇത് തടയപ്പെടണമെന്നും, രക്ഷാകർത്ത്ത്വം എന്നത് കേവല ചെലവുകൾ നൽകുക എന്നതിൽ നിന്നും…

Read More

77 മത് റിപ്പബ്ലിക് ദിനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ സമുചിതമായി ആചരിച്ചു.

77 മത് റിപ്പബ്ലിക് ദിനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ സമുചിതമായി ആചരിച്ചു. ജില്ലാ കോടതി സമുച്ഛയത്തിൽ രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശ്രീ. അയ്യൂബ്ഖാൻ ദേശീയ പതാക ഉയർത്തി. ശേഷം നടന്ന സമ്മേളനത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ഷൈജു മാണിശ്ശേരിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ശ്രീ. കൃഷ്ണകുമാർ . കെ, ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്…

Read More

റിപ്പബ്ലിക് ദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

എടവക: ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടിയുടെയും കണ്ണൂർ യൂണിവേഴ്സിറ്റി അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി, സാംഗ ഗ്രന്ഥാലയം,ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയനുകൾ,മർച്ചന്റ് അസോസിയേഷൻ, പൗരസമിതി,സാമുദായിക- മത സംഘടനകൾ മുതലായവരുടെ സഹകരണത്തോടെ രണ്ടേനാല് ടൗണിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. ചടങ്ങിന് ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ സ്വാഗതം ആശംസിച്ചു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മുസ്തഫ തൈയുള്ളതിൽ,എക്സൈസ് വിമുക്തി…

Read More