ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 24 പരാതികള്‍ക്ക് പരിഹാരമായി
ബത്തേരി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും പരിഹാരം കാണാനും ലക്ഷ്യമിട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ പരിഹാരം അദാലത്ത് സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിച്ചു. ബാക്കിയുള്ളവക്ക് ആവശ്യമായ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 16 അപേക്ഷകള്‍ക്ക് പുറമേ, 88 അപേക്ഷകള്‍ കൂടി അദാലത്തില്‍ നേരിട്ട് ലഭിച്ചു. ആകെ ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കി….
