വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസി രാജു ജോസിനെ അറസ്റ്റ് ചെയ്തു.. വേലിയമ്പം ദേവി വിലാസംഹൈ സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. എസ് പി സി യൂണിഫോം നൽകാൻ വിസമ്മതിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Read More

മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ ലഭിച്ച സംഭാവന ദുരിതബാധിതർക്ക് നേരിട്ട് നൽകാനാവില്ലെന്ന് സർക്കാർ

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വിവിധ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പണം നേരിട്ട് ദുരിധബാധിതർക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും വയനാട് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുരിതബാധിതർക്കായി സമാഹരിച്ച തുക അവകാശികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഗുണഭേക്തൃലിസ്റ്റ് തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും പുനരധിവാസത്തിനായി വ്യക്തികളും സംഘടനകളും നൽകിയിട്ടുള്ള ഓഫറുകൾ…

Read More

കവർച്ചാ പ്ലാൻ തകർത്ത് പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

കവർച്ചാ പ്ലാൻ തകർത്ത് പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ് – ഇവരുടെ കാറിൽ നിന്നും വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെടുത്തു. കമ്പളക്കാട്: കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ്‌ (36), കിളിമാനൂർ മഞ്ഞമറ്റത്തിൽ വീട്ടിൽ സാബു വിൽസൺ (36), നാട്ടിക, വളപ്പാട് പുതിയവീട്ടിൽ പി എ ആൻസ്(34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിൻ മുകൾ വീട്ടിൽ റിനാസ് (25),…

Read More

കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി സന്ദര്‍ശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ….

Read More

ഇംഗ്ലീഷ് സ്കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി മാനന്തവാടി ജി വി എച്ച് എസ് എസ്

തൃശ്ശൂർ: 64 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി ജി വി എച്ച് എസ് എസ് മാനന്തവാടി. വ്യത്യസ്തമായ പ്രമേയം അഭിനയ മികവ് അവതരണ രീതി എന്നിവ കൊണ്ട് കാണികളുടെ കൈയ്യടി നേടി സംസ്ഥാന തലത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ A ഗ്രേഡ് നേടി മാനന്തവാടി ജീ വി .എച്ച് എസ് എസിലെ വിദ്യാർത്ഥികളായ ശ്രേയ , ഷൈഹ, ഫാത്തിമ മെഹബിൻ, ആദിത്ത് വിനോദ് , അമ്ന , ആഡ്രിയേൽ, ജോൺ…

Read More

ഡി എ ജീവനക്കാരൻ്റെ അവകാശമാണ് : കെ പി എസ് ടി എ

കാക്കവയൽ : ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് കെ പി എസ് ടി എ മുട്ടിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത സർക്കാരിൻ്റെ ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ്. ജയിൽപുള്ളികൾക്കു കൊടുക്കുന്ന പരിഗണനപോലും ജീവനക്കാർക്കും പൊതുസമൂഹത്തിനും നൽകുന്നില്ല. ജീവനക്കാരോടും അധ്യാപകരോടുമുള്ള സർക്കാരിൻ്റെ വഞ്ചന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹ സമിതി അംഗം ബിജു മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന…

Read More

മദ്യവിൽപ്പനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു

കാക്കവയൽ : കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്തു. കാക്കവയൽ തെനേരി സ്വദേശി വട്ടോലിൽ വീട്ടിൽ ജോസഫ് (Age:67) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എക്സൈസ് ഇൻ്റലിജൻസിൽ നിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു. ഇയാളിൽ നിന്നും 3.700 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും , മദ്യവിൽപ്പനക്കായി ഉപയോഗിച്ച…

Read More

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ വേഗതയില്ലന്നും അനിശ്ചിതത്വമാണന്നും പരാതി

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പത്തേക്കറിലെ കുടുംബങ്ങളുടെ സ്വയംസന്നദ്ധ പുനരധിവാസത്തിനു ആവിഷ്‌കരിച്ച പദ്ധതിയുടെ നിര്‍വഹണത്തിനാണ് മന്ദഗതിയെന്ന് ഗുണഭോക്താക്കൾ പരാതി പ്പെട്ടത്. കൈവശഭൂമി ഒഴിഞ്ഞുപോകുന്നതിന് സമ്മതപത്രവും മറ്റു രേഖകളും വനം വകുപ്പിന് കൈമാറി നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്ക് പത്തേക്കറിലെ കുടുംബങ്ങള്‍ക്ക് വിനയാകുകയാണന്ന് ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.   സംസ്ഥാനാവിഷ്‌കൃത പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നതിന് പത്തേക്കറിലെ 59 കുടുംബങ്ങളാണ് 2021ല്‍ അപേക്ഷ നല്‍കിയത്….

Read More

11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

ബഹുമാനപെട്ട എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന്‌ വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡും വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഭാഗങ്ങളായ കൊക്കലാ, ആലക്കണ്ടി എന്നിവിടങ്ങളിൽ സംയുക്ത നടത്തി. ടി പരിശോധനയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ ബോപ്പനം വാളാരം കുന്നു റോഡിൽ കൊക്കല ഭാഗത്തു വെച്ച് 11(പതിനൊന്ന്) ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ…

Read More

പുൽപ്പള്ളി ജെ സി ഐക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

പുൽപ്പള്ളി: കബനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇൻസ്റ്റാളേഷൻ പ്രോഗ്രാം കലാമണ്ഡലം ഡോ : നാട്യ പൂർണ്ണ കലാമണ്ഡലം : റെസി ഷാജിദാസ് ഉത്ഘാടനം ചെയ്തു. മോവിൻ മോഹൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മുഖ്യാതിഥിയായ അരുൺ പ്രബു പ്രോഗ്രാം സന്ദേശം നൽകി. സുഭീഷ് മാസ്റ്റർ, ബാബുരാജേഷ്‌, അജികുമാർ, ആകർഷ പ്രോഗ്രാമിന് നേതൃത്വം നൽകി. പുൽപള്ളി ജെ സി ഐ യെ നയിക്കാൻ.         പ്രസിഡന്റ്: ലിയോ ടോം   സെക്രട്ടറി : ലിജോ തോമസ്…

Read More