സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി

പുൽപ്പള്ളി : സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് ആഘോഷമായ പാട്ടു കുർബാനയും നൊവേനയും സെമിത്തേരി സന്ദർശനവും അനുസ്മരണ പ്രാർത്ഥനകളും നടത്തി ജനുവരിയെ പതിമൂന്നാം തീയതി മുതൽ പതിനാറാം തീയതി വരെ വൈകുന്നേരം നാലരയ്ക്ക് ജപമാല ആഘോഷമായ കുർബാന നൊവേന എന്നിവ നടക്കും വിവിധ ദിവസങ്ങളിൽ ഫാദർ സജി ഇളയിടം, ഫാദർ ഷാജി…

Read More

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു 46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്കൂളുകൾക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നൽകിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ…

Read More

ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ്: ടി.സിദ്ധിഖ് എംഎൽഎ

കൽപ്പറ്റ: ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ് ടി.സിദ്ധിഖ് എംഎൽഎ വാർത്ത സമ്മേളനത്തിൽ പറഞ്ഞു വയനാട് ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്ത് പല തവണ പോയിട്ടുണ്ട് ,ഇനിയും പോകുമെന്ന് ടി.സിദ്ധിഖ് എംഎൽഎ. ഇതുമായി ബന്ധപ്പെട്ട എല്ലാ മീറ്റിംഗുകളിലും ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ജനങ്ങളുടെ പ്രതിനിധിയാണ്. സർക്കാറിൻ്റെയും പ്രതിനിധിയാണ്. ടൗൺഷിപ്പ് UDF ൻ്റേതല്ല, CPM ൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണന്നും അദ്ദേഹം പറഞ്ഞു. നുണകളുടെ പെരുമ്പറ കൊണ്ട് തന്നെ തകർക്കാനുള്ള ശ്രമം കൽപ്പറ്റയും വറചട്ടിയിൽ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ…

Read More

രേഷ്മയുടെയും, ജിനീഷിന്റെയും മരണത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള രേഖകൾ ലഭിച്ചിട്ടും അന്വേഷണം വേണ്ട രീതിയിൽ അല്ല നടക്കുന്നത്. ബ്ലേഡ് മാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടുംപോലീസിൻ്റെ നിഷ്ക്രിയത്വം അന്വേഷണം വഴിമുട്ടിക്കുകയാണ്. ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും ഭീഷണി മൂലമാണ് മരണം സംഭവിച്ചിട്ടുള്ളത് എന്ന് കുടുംബം ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്….

Read More

മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.

കൂളിവയൽ : വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ, വയനാട് എന്ന സ്ഥലത്ത് പുതിയ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. കൂളിവയൽ മഹല്ല് ഖാളി സമദ് സഖാഫിയുടെ സാന്നിധ്യത്തിൽ ബഷീർ സഅദി ട്രെയിനിംഗ് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ, യുവജനങ്ങൾ, വനിതകൾ, മാതാപിതാക്കൾ എന്നിവരെ ലക്ഷ്യമാക്കി ഓൺലൈനായും ഓഫ്‌ലൈനായും അക്കാദമിക് സപ്പോർട്ട്, സ്കിൽ ഡെവലപ്മെന്റ്, ക്രിയേറ്റീവ് ലേണിംഗ്, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, ഹീലിംഗ് & മൈൻഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് സെന്ററിലൂടെ മൈൻറ്റ്യൂൺ…

Read More

എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ബത്തേരി മച്ചാന്‍സ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാർ.

കൃഷ്ണഗിരി: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ സുൽത്താൻ ബത്തേരി മച്ചാൻസ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാരായി. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 8വിക്കറ്റിന് എക്സിക്യൂട്ടീവ് ക്രിക്കറ്റ് ക്ലബ് സുൽത്താൻ ബത്തേരിയെയാണ് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്‌ എക്സിക്യൂട്ടീവ് 25 ഓവറിൽ 6 വിക്കെറ്റ് നഷ്ടത്തിൽ 121 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 11.5 ഓവറിൽ 2 വിക്കെറ്റ് നഷ്‌ടത്തിൽ 124…

Read More

പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ

തിരുവനന്തപുരം: കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് കൂട്ടായ്‌മ. കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങള്‍ സമരത്തിനില്ലെന്നും നയപരമായ കാര്യമായതിനാല്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു.   പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സും. പങ്കാളിത്ത…

Read More

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്

കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്.   ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്. മന്ത്രി ഒ ആര്‍ കേളുവിനും പോലീസിനുമാണ് പരാതി നല്‍കിയത്. മാനന്തവാടി എസ് ഐ. എം സി പവനനാണ് അന്വേഷണ ചുമതല. പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. യുവതിയുടെ ശരീരത്തിനകത്ത് നിന്ന് ലഭിച്ച തുണിക്കഷ്ണം അന്വേഷണത്തിന്റെ…

Read More

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ അത്‌ലറ്റിക്സ് ഇനങ്ങൾക്ക് പുറമെ ഫുട്ബോൾ, വോളിബോൾ, ബാഡ്‌മിന്റൺ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും നടന്നു. മുഹമ്മദ്‌ റാഷിദ്, സിയാ ഫാത്തിമ എന്നിവർ മികച്ച പ്രകടനത്തോടെ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഹൗസുകളായി…

Read More

മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു

മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ശാന്തിനഗറിന് സമീപം ഇന്നുച്ചയോടെയായിരുന്നു സംഭവം. മാനന്തവാടി ഭാഗത്ത് നിന്നും വള്ളിയൂർക്കാവ് ഭാഗത്തേക്ക് പോകു കയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ലോറിയിൽ തട്ടിത്തെറി ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്ന് തരിപ്പണമായെങ്കിലും മിറ്റ്ല്ലാജ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെങ്കല്ലിറക്കിയ ശേഷം…

Read More