ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിശിക തീർക്കണം: കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി എം.പി

    കല്പറ്റ: ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കോൺട്രാക്ടർമാർക്ക് നൽകേണ്ട കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിലിന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. ചെയ്ത പ്രവർത്തികളുടെ പണം കുടിശിക നിൽക്കുന്നതിനാൽ നിരവധി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നു മാത്രമല്ല പുതിയ പദ്ധതികൾ കോൺട്രാക്ടർമാർ ഏറ്റെടുക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. ജില്ലാ ഭരണകൂടം അറിയിച്ചത് പ്രകാരം 133.27 കോടി രൂപ വയനാട് ജില്ലയിൽ മാത്രം കുടിശ്ശികയുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി ജൽജീവൻ പദ്ധതി…

    Read More

      നാടിന്റെ വികസനം എല്ലാ ജനാവിഭാഗങ്ങൾക്കും ലഭ്യമാവണം : മന്ത്രി ഒ. ആർ. കേളു

      നാടിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു. മൊതക്കര മൊണ്ണഞ്ചേരി–എടത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ മൊണ്ണഞ്ചേരി -എടത്തിൽപ്പടി റോഡും മുഖ്യമന്ത്രിയുടെ ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചിലവിലുമാണ് ഇടിഞ്ഞകുഴി-മരക്കാട്ട്ക്കുന്ന് -മൊണ്ണഞ്ചേരി റോഡും നിർമാണം പൂർത്തീകരിച്ചത്. ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി സർക്കാർ വിവിധ റോഡ് വികസന പദ്ധതികൾ…

      Read More

        ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: വിജയോത്സവവും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു

        സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി വിജയോത്സവവും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നടപ്പാക്കുന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നും വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി സാക്ഷരത മിഷന്റെ സ്മാർട്ട് കോഴ്സിൽ വനിതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജില്ലയിൽ നടത്തിയ ഗൂഗിൾ ഷീറ്റ് സർവേയിലൂടെ 4314 നിരക്ഷരരെയാണ് കണ്ടെത്തിയത്….

        Read More

          കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിട സമുച്ചയം മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

          കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് 3.92 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. എം പ്രമോദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ, തൊണ്ടർനാട് ഗ്രാമ…

          Read More

            പോലീസ് മേധാവിക്കുൾപ്പെടെ ജില്ലയിൽ ആറ് പേർക്ക് ബാഡ്‌ജ് ഓഫ് ഹോണർ

            കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസിനടക്കം ജില്ലയില്‍ ആറ് പേര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര്‍പുരസ്‌കാരം. കല്‍പ്പറ്റ ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയില്‍, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്, നര്‍ക്കോട്ടിക് സെല്‍ എസ്.ഐ എന്‍.വി. ഹരീഷ് കുമാര്‍, ജില്ലാ പോലീസ് കാര്യാലയത്തിലെ എസ്.ഐ എം.കെ. പ്രഭാകരന്‍, ജില്ലാ െ്രെകം ബ്രാഞ്ച് എസ്.ഐ കെ.ടി. മുഹമ്മദ് സബീര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍. 2024ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്….

            Read More

              വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം: 226 അപേക്ഷകൾ ലഭിച്ചു

              മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ ലഭിച്ച 226 അപേക്ഷകയിൽ തുടർനടപടി സ്വീകരിക്കും . ഇതിൽ 70 കെട്ടിട ഉടമകളും 156 സംരംഭകരും ഉൾപ്പെടുന്നു. ദുരന്തബാധിതരായ വാണിജ്യ സ്ഥാപന ഉടമകളുടെ ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിന് മുന്നോടിയായാണ് അദാലത്ത് സംഘടിപ്പിച്ചത്. ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്ക് സർക്കാരിലേക്ക് അയക്കും. ദുരന്ത നിവാരണ വകുപ്പ്, മൈക്രോ പ്ലാൻ വിഭാഗം, ഐ. ടി മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് അദാലത്ത്…

              Read More

                കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

                കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം.   കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ് മർദനമേറ്റത്. ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വാഹനം കുറുകെയിട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി നഞ്ചൻഗോഡ് പൊലീസിൽ പരാതി നൽകി.

                Read More

                  പുൽപ്പള്ളിയിൽ മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു

                  പുൽപ്പള്ളി : പുൽപ്പള്ളിയിൽ താഴെയങ്ങാടിയിൽ അൽപ്പം മുമ്പാണ് അപകടം. കാർ പൂർണമായും തകർന്നു . കാർ വെട്ടി പൊളിച്ച് കാർ യാത്രികരെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരും പോലീസുകാരുമടക്കംരക്ഷാപ്രവർത്തനം നടത്തി.   പുൽപ്പള്ളി താഴെഅങ്ങാടി ലോറി ബ്രേക്ക് പോയി കടയിൽ ഇപ്പോൾ ഇടിച്ചു കയറി.. പരിക്ക് പറ്റിയവരെ അബുലൻസിൽ കൊണ്ടുപോയി കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവർക്ക് കുഴപ്പം ഇല്ല എന്ന് അറിയുന്നു. അവിടെ കിടന്ന കാറിൽ 3- ആൾ ഉള്ളതിൽ ഒരു കുട്ടി ഉണ്ടായിരുന്നു കുട്ടിക്ക് പരിക്കില്ല,…

                  Read More

                    കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

                    കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ്റെ ചരമത്തിൽ കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലത്തിലെ MP വീരേന്ദ്രകുമാർ ഹാളിൽ വെച്ച് ചേർന്ന യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി   പ്രഗത്ഭനായ പാർലിമെൻ്റേറിയനും, കേന്ദ്രമന്ത്രിയും,പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്ന ഉണ്ണികൃഷ്ണൻ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. ഒരു ഭരണാധികാരിയെന്ന നിലയിൽ ഇറാക്ക് അധിനിവേശ കാലത്ത് ഒന്നരലക്ഷം ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ മാത്രം മതിയാകും വായനക്കാരൻ എന്ന നിലയിൽ ഒരു വിസ്മയമായിരുന്ന അദ്ദേഹമാണ് കേരളത്തിലെ ഏറ്റവും…

                    Read More

                      ജനപ്രതിനിധികളെ ആദരിച്ചു

                      പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് E K ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ ബിന്ദു ബാബു,പഞ്ചായത്ത് അംഗം A V ജയൻ , കേണിച്ചിറ ശാഖ മാനേജർ ഷിനോജ് വാകേരി ശാഖ മാനേജർ ജിജു ചാക്കോ എന്നിവർ സംസാരിച്ചു.

                      Read More