ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി
ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനും നടപ്പാക്കി പാലുത്പാദന മേഖലയെ ശാസ്ത്രീയവും സുസ്ഥിരവുമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ സംഘടിപ്പിച്ച മെഗാ കന്നുകുട്ടി പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതലായുള്ള സങ്കരയിന പശുകളിലൂടെ പാല് ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം കര്‍ഷകര്‍ക്ക് ലഭ്യമാക്കി പാലുത്പാദനം വര്‍ധിപ്പിച്ച് വരുമാന സാധ്യതകള്‍…
