Headlines

തൊഴിലാളി കളെ അടിമകളാ ക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം.: അഡ്വ.എം.റഹമത്തുള്ള

കൽപ്പറ്റ.: രാജ്യത്ത് തൊഴിലാളി ക്ഷേമമെനെനത് പഴങ്കഥ യാവുകയാണെന്നും തൊഴിൽ സുരക്ഷ നഷ്ടപ്പെടുഖയാണെന്നും എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു വയനാട് ജില്ലാ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ് ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലേബർ കോഡുകൾ നടപ്പിലാക്കുന്ന തോടെ ചരിത്രത്തിൽ ഇല്ലാത്ത വിധം തൊഴിലാളി കളും തൊഴിൽ മേഖലകളും പ്രതിസന്ധിയിലാവുകയാണ്. തൊഴിൽ ലേബർ കോഡുകൾ പിൻവലിക്കു ന്നതുവരെ എസ് ടിയു വിന്…

Read More

വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍

വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍ – പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ, വരയാല്‍, കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാള്‍ മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ താമസിച്ചുവരുകയായിരുന്നു. മാനന്തവാടി, പുല്‍പ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്ക് ഇരുപതോളം കേസുകളുണ്ട്. മോഷണകുറ്റത്തിന് കഴിഞ്ഞ നവംബര്‍ 13ന് മാനന്തവാടി ജില്ലാ ജയിലില്‍…

Read More

വയനാട് വിഷൻ 2025ലെ മികച്ച റിപ്പോർട്ടറായി സി.വി ഷിബു.

വയനാട് വിഷൻ 2025ലെ മികച്ച റിപ്പോർട്ടറായി സി.വി ഷിബു. വയനാട്ടിലെ സമഗ്രവിഷയത്തിലെ റിപ്പോർട്ടിങ്ങിലാണ് സി.വി ഷിബുവിനെ തെരഞ്ഞെടുത്തത്. മൊമെന്റോയും ക്യാഷ് പ്രൈസും ചാനൽ എം.ഡി ബിജു ജോസും പ്രോഗ്രാം ഡയറക്ടർ കാസിം റിപ്പണും ചേർന്ന് കൈമാറി. ന്യൂസ് എഡിറ്റർ ബ്രിജേഷ് കുമാർ,  ഡയറക്ടർമാരായ വിജിത്ത് വെള്ളമുണ്ട, അഷറഫ് പൂക്കെെൽ ,  മാനേജർ ജോബിഷ് ദേവസ്സി എന്നിവരും ചാനൽ റിപ്പോർട്ടേഴ്സും ചടങ്ങിൽ പങ്കെടുത്തു.

Read More

കേശ സമർപ്പണം നാളെ

മാനന്തവാടി: കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി ടീം ജ്യോതിർഗമയ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണം നടത്തുന്നതിനായി സമാഹരിച്ച കേശങ്ങളുടെ സമർപ്പണം നാളെ നടക്കും. കേശദാന രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തി ക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശ്ശൂർ വിമല ആശുപത്രിയിൽ എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകും. വയനാട് സ്കിൽ പാർക്ക്, മാനന്തവാടിയിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്യും….

Read More

ശബരിമല സ്വർണക്കൊള്ള:അന്വേഷണത്തിന് കൂടുതൽ ഉദ്യോ ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.   അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.   അതിനിടെ, പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട്‌ നൽകി….

Read More

പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

വാളാട്: വാളാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പുസ്തകപ്രകാശനവും നടത്തി , പൂർവ്വ വിദ്യാർത്ഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം ചെയ്തു, ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി, ഫാദർ ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപികരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ,…

Read More

എംഎൽഎ ഫണ്ട് അനുവദിച്ചു 

മന്ത്രി ഒ.ആർ കേളുവിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ അരണപാറ റേഷൻകട മുതൽ തോൽപ്പെട്ടി വരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ പ്രവൃത്തിക്ക് 29,75,000 രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വട്ടക്കുനി ഹൈ സ്കൂൾ റോഡ് നിർമ്മാണ പ്രവർത്തിക്ക് 20 ലക്ഷം രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുളിമൂട് കുന്ന് റോഡ് പൂർത്തീകരണ പ്രവർത്തിക്ക് 50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.   ടി സിദ്ദീഖ് എം.എൽ.യുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ…

Read More

ദാറുൽ ഫലാഹ്; സനദ് ദാന സമ്മേളനം സംഘടിപ്പിച്ചു

കൽപറ്റ: ദാറുൽ ഫലാഹിൽ ഇസ്‌ലാമിയയുടെ സമ്മേളനത്തിന് പ്രൗഢമായ സമാപനം. ജ്ഞാനമേഖലയിൽ എഴുപത്തി അഞ്ച് ബിരുദധാരികളായ മതപണ്ഡിതൻമാരെ സമൂഹത്തിന് സമർപ്പിച്ച് കൊണ്ടാണ് സമ്മേളനം സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി വിദ്യാർഥികളുടെ സർവാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ഇൻ്റൻസിയ 2025 ൽ ഇരുനൂറോളം വിദ്യാർഥികൾ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ പി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, കെ സി അബൂബക്കർ ഹസ്റത്ത് സനദ്…

Read More

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൽപ്പറ്റ : സാക്ഷരതാ മിഷന്‍ മുഖേന ജില്ലയിൽ നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ അവലോകന യോഗത്തിലും പുതുവത്സരാഘോഷത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സാക്ഷരതാ സര്‍വ്വെയിലൂടെ കണ്ടെത്തിയ 4238 പേരാണ് ജനുവരിയിൽ നടക്കുന്ന മികവുത്സവത്തില്‍ പങ്കെടുക്കുന്നത്. സന്നദ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ 398 പഠന ക്ലാസുകള്‍ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.   മികവുത്സവത്തില്‍ പങ്കെടുത്ത് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍…

Read More

മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എൻ.ടി), ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം.   കോളേജിൽ നിലനിൽക്കുന്ന ഉയർന്ന അക്കാദമിക്…

Read More