കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍

    സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം…

    Read More

      സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനം ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

      ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനവും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനതല സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക – ന്യൂനപക്ഷക്ഷേമ – വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കായിക സ്ഥാപനങ്ങളില്‍ പ്രത്യേക കായിക സിലബസ് നടപ്പാക്കുമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കായിക എന്‍ജിയനിങ്, മാനേജ്‌മെന്റ്, ഫിസിയോതെറാപ്പി…

      Read More

        പോക്സോ; രണ്ടു കേസുകളിലായി മധ്യവയസ്കന് തടവും പിഴയും

        മാനന്തവാടി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ മധ്യവയസ്കന് തടവും പിഴയും. ഒണ്ടെയങ്ങാടി, ചോയിമൂല, പുത്തൻവീട്ടിൽ, രാധാകൃഷ്ണനെ(65)യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ രണ്ടു കേസുകളിലായി 20 വർഷം വീതം തടവിനും 51000, 26000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.   2023 ലാണ് പല തവണകളായി ഇയാൾ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി പി.എൽ ഷൈജു കേസുകളിൽ ആദ്യന്വേഷണം നടത്തി പിന്നീട് കേസുകൾ എസ്.എം.എസിന് കൈമാറുകയും…

        Read More

          നവീകരിച്ച സ്കൂൾ ഹാളിന്റെയും, “കണ്ണെഴുതി പൊട്ടും തൊട്ട്” പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു

          പനമരം : പാലുകുന്ന് ജി എൽ പി സ്കൂളിൽ നവീകരിച്ച സ്കൂൾ ഹാളിന്റെയും, “കണ്ണെഴുതി പൊട്ടും തൊട്ട്” പദ്ധതിയുടെയും ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു, പി ടി എ പ്രസിഡന്റ്‌ കെ വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു, ഹെഡ്മിസ്ട്രെസ് ലിസ്സി ഇ വി സ്വാഗതവും ജോസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു, എസ് എം സി ചെയർമാൻ റഷീദ്, എം പി ടി എ പ്രസിഡന്റ്‌ ഡാലി തുടങ്ങിയവർ സംസാരിച്ചു

          Read More

            D-DAD ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

            പനമരം : ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയുടെ ഭാഗമായി പാലുകുന്ന് ജി എൽ പി സ്കൂളിലെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു, ക്ലാസ്സ്‌ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു, പി ടി എ പ്രസിഡന്റ്‌ കെ വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു, “സൈബർ സുരക്ഷയും ക്ഷേമവും” എന്ന വിഷയത്തിൽ എ ഡി എൻ ഒ മോഹൻദാസ്, ഫാമിലി കൗൺസിലർ അനില എബ്രഹാം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി, എം ജലീൽ സ്വാഗതവും ഇ…

            Read More

              പാല്‍വില ലിറ്ററിന് 56 രൂപയാക്കാൻ അനുമതി തേടി മില്‍മ; സര്‍ക്കാരുമായി സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്ന് കെഎസ് മണി

              തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്‍മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവില്‍ 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു.   തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മില്‍മ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പു തന്നെ ഇതില്‍ തീരുമാനമെടുക്കണമെന്ന്…

              Read More

                ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു

                ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു.   വൈബ് ഫോർ വെൽനസ്സ്‌ – ഹെൽത്തി കേരള ക്യാമ്പയിനിലെ പ്രമേയമായ ആരോഗ്യസംരക്ഷണത്തിന് നല്ല ആഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ തൃശ്ശിലേരി എം എ ഹാളിൽ വച്ച് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്, ജീവിത…

                Read More

                  കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

                  യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സ്വന്തം ബ്രാൻഡിൽ കുടിവെള്ളം വിപണിയിലിറക്കുന്നു. ബസുകളുടെ രജിസ്ട്രേഷൻ നമ്പറായ ‘KL 15’ എന്ന പേരിലായിരിക്കും ഈ കുടിവെള്ളം ലഭ്യമാകുക എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.   അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബസ് ടെർമിനൽ ശബരിമല തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്നും, കഴിഞ്ഞ രണ്ടര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ ഏകദേശം 80-ഓളം ചെറുതും വലുതുമായ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി വ്യക്തമാക്കി. ഇനി മുതൽ കെ.എസ്.ആർ.ടി.സിക്ക്…

                  Read More

                    മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രo കുംഭമാസത്തിലെ ആയില്യപൂജ

                    മുട്ടിൽ:-മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള കുംഭമാസത്തിലെ ആയില്യപൂജ മാർച്ച് ഒന്നിന് ഞായറാഴ്ച രാവിലെ മുതൽ എടക്കാട് ഇല്ലത്ത് മനോജ് ഉണ്ണിക്കുട്ടൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.രാവിലെ 6.00മണിക്ക് ഗണപതി ഹോമം 10.മണിക്ക് പ്രത്യേക നാഗപൂജ വൈകീട്ട് 6 മണിക്ക് സർപ്പബലി പൂജ എന്നീ പൂജകൾ നടത്തുന്നതാണ്. പൂജകളിൽ പങ്കെടുക്കുന്നതിന് ഭക്തജനങ്ങൾ എത്തിച്ചേരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 6282123586, 9895975662, 9496604650 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

                    Read More

                      സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

                      *സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.*   *ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.*   * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.   * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക….

                      Read More