വെൺമണിയിൽ വൻ മദ്യവേട്ട: 52 ലിറ്റർ മാഹി മദ്യം പിടികൂടി; ഒരാൾക്കെതിരെ കേസെടുത്തു

    വെൺമണി: മാനന്തവാടി എക്സൈസ് സംഘം വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. നിയമവിരുദ്ധ വിൽപനയ്ക്കായി അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ചിരുന്ന 52 ലിറ്ററോളം മാഹി മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തത്. കാമ്പട്ടി സ്വദേശി തേക്കുംകാട്ടിൽ ടി.ജെ. ജോഷിയുടെ വീടിന് സമീപം ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. അര ലിറ്ററിന്റെ 103 കുപ്പികളിലായിട്ടാണ് പുതുച്ചേരി മദ്യം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജോഷി ടി.ജെ. എന്നയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു….

    Read More

      മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മരം മുറിച്ചുനീക്കി.

      എള്ളുമന്ദം: എള്ളുമന്ദം ഒരപ്പിനു സമീപം കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതിനെത്തുടർന്ന് ലൈനുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി. നാട്ടുകാരുടെ സജീവമായ സഹകരണത്തോടെ മരം മുറിച്ചുമാറ്റിയതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം പാതയിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം…

      Read More

        കേരള ഹൈക്കോടതിയിലേക്ക് പുതിയ രണ്ട് വനിതാ ജഡ്ജിമാർ; സുപ്രിംകോടതി കൊളീജയം ശുപാർശ നിൽക്കി

        ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേയ്ക്ക് രണ്ട് വനിതാ ജഡ്‌ജിമാർ കൂടി.മുതിർന്ന അഭിഭാഷകരായ ലിസ് മാത്യു,പ്രീത അരവിന്ദ് കൃഷ്‌ണമ്മ എന്നിവരെ സുപ്രിംകോടതി കൊളീജിയം നിർദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരെ ഹൈക്കോടതി ജഡ്‌ജിമാരാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.   സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകയായ ലിസ് മാത്യു കേരള സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ,ലീഗൽ സർവീസ് കമ്മിറ്റി അംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. രാഗേന്ദു ബസന്ത്-ലിസ് മാത്യു അഭിഭാഷകദമ്പതികൾക്ക് 2024ലാണ് സീനിയർ പട്ടം ലഭിച്ചത്.   കേരള ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകയാണ് പ്രീത. അഭിഭാഷകനായ പി.ആർ.അരവിന്ദൻ നായരുടേയും…

        Read More

          വിദ്യാവാഹിനി പദ്ധതി: വാഹന ഉടമകളുടെ കുടിശ്ശിക ഉടൻ തീർക്കണം: എസ്ഡിപിഐ

          മാനന്തവാടി: പട്ടികവർഗ മേഖലകളിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ രൂപീകരിച്ച ‘വിദ്യാവാഹിനി’ പദ്ധതിയിലെ വാടക കുടിശ്ശികകൾ ഉടൻ നൽകി തീർക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി വാടകയും വേതനവും ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർമാരും വാഹന ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കമ്മിറ്റി വ്യക്തമാക്കി. പെരുന്നാളും ഈസ്റ്ററും കഴിഞ്ഞിട്ടും വിഷുക്കാലത്തും പോലും വരുമാനമില്ലാതെ കുടുംബച്ചെലവുകൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ഡീസൽ ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും നിറവേറ്റാൻ കടം വാങ്ങിയാണ് സർവീസ് തുടരുന്നതെന്നും, നിരവധി പേർ കടക്കെണിയിലായിരിക്കുകയാണെന്നും…

          Read More

            75-ാമത് ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റ് ഏപ്രിൽ 17 മുതൽ കൊച്ചിയിൽ

            കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം ടീമുകൾ ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കും.   എറണാകുളം ബ്രിഡ്ജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോട്ടസ് ക്ലബ്ബും മുത്തൂറ്റ് ഫിനാൻസും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 17 മുതൽ 19 വരെ കൊച്ചി വാരിയം റോഡിലുള്ള ലോട്ടസ്…

            Read More

              ഫിജില സെറിൻ (23) നിര്യാതയായി

              വെള്ളമുണ്ട പഴഞ്ചന മഹല്ലിൽ താമസിക്കുന്ന കോൺഗ്രസ്സ് നേതാവും വീക്ഷണം പത്രത്തിന്റെറെ റിപ്പോർട്ടുമായ അബ്ദുൾ സത്താറിന്റെ മകൾ ഫിജില സെറിൻ (23) നിര്യാതയായി. മാതാവ്: റംല (കൽപ്പറ്റ ജില്ലാ കോടതി ജീവനക്കാരി). സഹോദരി: ഫിൻസില. മയ്യത്ത് നിലവിൽ മാന ന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. ഖബറടക്കം നാളെ (ഏപ്രിൽ 15 ബുധനാഴ്‌ച) നടക്കും. സമയം നിശ്ചയിച്ചിട്ടില്ല

              Read More

                ജലാശയങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി പോലീസ്

                കല്‍പ്പറ്റ: പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും കുട്ടികളടക്കം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ജില്ലാ പോലീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. അവധിക്കാലം ആഘോഷിക്കാന്‍ ജലാശയങ്ങളില്‍ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എപ്പോഴും സുരക്ഷിതമാകണമെന്നില്ല. വലിയ ദുരന്തങ്ങള്‍ക്ക് അശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതിയാകും. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. അതില്‍ ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ…

                Read More

                  ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം

                  ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.

                  Read More

                    രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എന്‍.എ.ഖാദര്‍

                    നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂര്‍വ്വമായ പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അഭിപ്രായപ്പെട്ടു. നീലഗിരി ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ജനങ്ങളിലാണ്. എന്നാല്‍, ഈ ശക്തിയെ…

                    Read More

                      ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.

                      തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഒരു ദിവസത്തെ പ്രാക്ടിക്കൽ ക്ലാസും, യാത്രയയപ്പും,സ്നേഹ വിരുന്നും നൽകി. പരിപാടി വാർഡ് മെമ്പറും തരുവണ ജുമാ മസ്ജിത് മുതവല്ലിയുമായ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.മായൻ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു.മമ്മൂട്ടി നിസാമി ഹജ്ജു ക്ലാസ്സിന് നേതൃത്വം നൽകി.പി.സി.ഇബ്രാഹിംഹാജി,കെ. അഹമ്മദ് മാസ്റ്റർ,കെ.സി.ആലിഹാജി ,സി.മമ്മുഹാജി ഉസ്മാൻ പള്ളിയാൽ,കെ.ടി.മമ്മൂട്ടി,എസ്.നാസർ,പി.ടി.അമ്മദ് ഹാജി,വി.അബ്ദുള്ള പി.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു

                      Read More