സ്വസ്തികം 2025; സ്കൂൾ കലാമേളയ്ക്ക് തുടക്കമായി.
കണിയാമ്പറ്റ: ഗവ ഹയർസെക്കൻഡറി സ്കൂൾ കണിയാമ്പറ്റയിലെ 2025 വർഷത്തെ സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു. സ്വസ്തികം 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാമേള പ്രശസ്ത ഗോത്ര കലാകാരൻ വിനു കിടച്ചുലൻ ഉദ്ഘാടനം ചെയ്തു. കലയും അതിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്ന നല്ല നാളേയ്ക്കായി വിദ്യാലയങ്ങളിൽ നിന്ന് തന്നെ തുടക്കം കുറിക്കുവാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു . നാടിൻ്റെ തനത് സംസ്കാരവും കലകളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദികളായി കലാമേളകൾ മാറട്ടെ എന്നും വിശിഷ്ടാതിഥി പ്രത്യാശിച്ചു. വിനു കിടച്ചുലനെ…
