വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം; ഒമാക് പ്രതിഷേധിച്ചു
കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ…
