ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം: ഒ ആർ കേളു

പുൽപ്പള്ളി : പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിൽ ക്ഷമാശീലവും സഹിഷ്ണുതയും വളരണം.അസൂയ കുശുമ്പ് തുടങ്ങിയ വികാരങ്ങൾ മനസ്സിൽ നിന്ന് മാറണം.നാട്ടിൽ ശാന്തിയും സമാധാനവും വർധിക്കുന്നതിനായി, ഗുരുവിന്റെ മതാതീത ആത്മീയ ദർശനം…

Read More

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് വിതരണം ചെയ്‌തു

മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് വിതരണം ചെയ്‌തു. മാനന്തവാടി നഗരസഭ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. മാനന്തവാടി നഗരസഭ അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടീ സ്കീം (എ.യു.ഇ.ജി.എസ് ) വെബ് അധിഷ്ഠിത മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്‌വെയർ പ്രകാരം തയ്യാറാക്കിയ തൊഴിലാളികൾക്കുള്ള തൊഴിൽ കാർഡുകളാണ് വിതരണം ചെയ്തത്. മാനന്തവാടിയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് 2500 ഓളം തൊഴിൽ കാർഡുകൾ വിതരണം ചെയ്യും.   വികസനകാര്യ…

Read More

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിദ്യാര്‍ത്ഥികളാണ് ജില്ലാ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിച്ചു.   പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണൻ എംഎൽഎ,…

Read More

തിരുനബി(സ്വ) കാരുണ്യത്തിന്റെയും സഹിഷ്ണുതയുടേയും പര്യായം:ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: സമ്പൂർണ നീതിയും ക്ഷമയും വിനയവും കൈമുതലാക്കിയ പ്രവാചകർ മുഹമ്മദ് നബി(സ്വ) കാരുണ്യത്തിന്റെയും മഹാമനസ്‌കതയുടെയും സഹിഷ്ണുതയുടേയും പര്യായമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കട്ടയാട് ദാറുസ്സലാം സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയുമാണെന്ന പ്രവാചകസന്ദേശം സമൂഹം ഏറ്റെടുക്കണമെന്നും ജുനൈദ് പറഞ്ഞു. സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ്‌ ഹംസ ഹാജി കുറ്റിപ്പുറവൻ, സെക്രട്ടറി ഏരി…

Read More

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ   

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ   വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ രണ്ട്, മൂന്ന് തിയ്യതികളിലായി ജില്ലാതല മത്സരങ്ങളും, ഒക്‌ടോബർ എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടക്കും. പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി ലോവർ പ്രൈമറി, അപ്പർ പ്രൈമറി…

Read More

മാനന്തവാടി മെഡിക്കൽ കോളജ് റോഡുകൾ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ- പഴശ്ശി കുടീരം റോഡ് നവീകരിക്കുന്നതിന് 2 കോടിയുടെ ഭരണാനുമതി

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ക്യാമ്പസിലെ റോഡുകളും മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശ്ശി കുടീരം വരെ റോഡ് നവീകരിക്കുന്നതിനും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ ആർ കേളു അറിയിച്ചു. നിലവിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡ് തകർച്ചയിലാണ്. ആധുനിക രീതിയിൽ ബിഎം & ബിസി നിലവാരത്തിലായിരിക്കും റോഡ് നവീകരിക്കുക. മെഡിക്കൽ കോളജ് കവാടം മുതൽ മോർച്ചറി വരെ ഉള്ള റോഡും തകർന്ന നിലയിലാണ്. നിരവധി…

Read More

മനം നിറച്ച് ‘ഒപ്പം’ ഭിന്നശേഷി കലോത്സവം

വൈത്തിരി: മനം നിറച്ച് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ‘ഒപ്പം’ ഭിന്നശേഷി കലോത്സവം. വൈത്തിരി സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടന്ന കലോത്സവം ഒപ്പം 2025 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്നതിനും മാനസിക ഉല്ലാസം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്. കഴിവുകള്‍ ഉള്ളപ്പോഴും സമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഭിന്നശേഷി സമൂഹം. കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ഗ്രാമപഞ്ചായത്ത് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായ…

Read More

കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പൊലീസുകാർക്കും സസ്‌പെൻഷൻ

വൈത്തിരി: കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാർക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ആണ് സസ്‌പെൻഷൻ. എസ്എച്ച്ഒ കെ.അനിൽകുമാർ, ഉദ്യോഗസ്ഥരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൽ മജീദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.   മലപ്പുറം സ്വദേശികളിൽ നിന്ന് 3,30,000 രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു. ഇത് കൃത്യമായി റിപ്പോർട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് സസ്‌പെൻഡ് ചെയ്തത്

Read More

ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇരുളം: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സുരേന്ദ്രൻ്റ മകൻ ശ്യാം , ഭാര്യ സൗമ്യ, മകൾ ഋതുപർണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന…

Read More

“വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക” എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു.

പീച്ചങ്കോട്: “വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക” എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. പീച്ചങ്കോട് ആശുപത്രി പരിസരത്ത് നിന്നും പാർട്ടിയുടെ ജില്ലാ ജ.സെക്രട്ടറി പി ടി സിദ്ദിഖ് പഞ്ചായത്ത് പ്രസിഡന്റ് സി എച് ഷംസുദ്ദീന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. പീച്ചങ്കോട്, തരുവണ,7/4,8/4 എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 6.30 ന് വെള്ളമുണ്ടയിൽ സമാപനം കുറിച്ചു. വിവിധ കേന്ദ്രങ്ങളിലെ…

Read More