കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഗുരുവന്ദനം നടത്തി.

പനമരം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു. ടി.എ) വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരു വന്ദനം പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എസ്.എം സർവ്വർ ജില്ലാതല മെഗാ ക്വിസ് മത്സരവും ചടങ്ങിൽ വെച്ച് നടന്നു. പൂർവ്വ അധ്യാപകരായ ഉസ്മാൻ മാസ്റ്റർ, അഹ്മദ് മാസ്റ്റർ, ഏലിക്കുട്ടി ടീച്ചർ, റുഖിയ ടീച്ചർ എന്നിവരെ ആദരിച്ചു. കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് കെ.മമ്മുട്ടി നിസാമി തരുവണ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാധ്യക്ഷൻ…

Read More

മാധ്യമ പ്രവർത്തകന് നേരെയുണ്ടായ കയ്യേറ്റം; ശക്തമായ നിയമനടപടി വേണമെന്ന് ജെ.എം.എ വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ കയ്യേറ്റത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.ക്ക് നേരെ, നേതാക്കൾക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ നടത്തിയ അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ജെ.എം.എ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.   ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയായിരുന്ന…

Read More

കവർച്ചാ പ്ലാൻ തകർത്ത് നാലംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ : വാഹനം കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് നാലംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്.കണ്ണൂർ സ്വദേശികളായ മുഴക്കുന്ന്,കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ്(42), പരിയാരം, പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43),വിളക്കോട്പറയിൽ വീട്ടിൽ,കെ.വി ഷംസീർ (34),വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്.നിസാമുദ്ധീൻ(32) എന്നിവരെയാണ് 20.09.2025 പുലർച്ചെ സംശയാസ്‌പദമായ സാഹചര്യത്തിൽ കൽപ്പറ്റ വിനായകയിൽ വെച്ച് പിടികൂടിയത്.ഷനീഷ് വധശ്രമം,കവർച്ച,ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടയാളാണ്. രണ്ടാം പ്രതിയായ സജീവനും കേസുകളിൽ…

Read More

സമ്പൂര്‍ണതാ അഭിയാൻ; ജില്ലയുടെ മികച്ച പ്രകടനത്തിന് അഭിനന്ദനമായി സമ്മാൻ സമാരോഹ്

  നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് ആൻഡ് ബ്ലോക് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സമ്പൂര്‍ണതാ അഭിയാൻ പ്രവര്‍ത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രതിനിധികൾ, വകുപ്പ്, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സപ്ത റിസോര്‍ട്ടിൽ നടന്ന സമ്മാൻ സമാരോഹ് സമാപന ഉദ്ഘാടന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിർവഹിച്ചു.   ജൂലൈയിൽ ആരംഭിച്ച സമ്പൂര്‍ണതാ അഭിയാൻ പ്രവര്‍ത്തനങ്ങളിൽ ജില്ലയിലെ എല്ലാ ബ്ലോക്കുകളും ലക്ഷ്യങ്ങൾ പൂര്‍ത്തീകരിച്ചു. പൊതുജനാരോഗ്യം, മാതൃശിശു…

Read More

കുടുംബശ്രീ അവാർഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി.

കുടുംബശ്രീ അവാർഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി   കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തന മികവിൽ മുന്നിട്ട് നിന്നവർക്കുള്ള അവാർഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ ‘അരങ്ങി’ൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.   സംസ്ഥാന കാർഷിക അവാർഡ് നേടിയ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലെ ബത്തഗുഡ്ഡ ടീമിനെ മുൻ…

Read More

ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടന്ന ശില്പശാല ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറർ കെ ജയപാലൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗശേഷിയും മികവും വളർത്തുന്നതിനായി രണ്ട് ദിവസങ്ങളിലായാണ് ശില്പശാല നടക്കുക. വിവിധ വിഷയങ്ങളിൽ ക്ലാസുകളും കലാപരിപാടികളുമുണ്ട്. ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണം, അനാഥരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായുള്ള സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കുഞ്ഞുങ്ങള്‍ക്കായി…

Read More

ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു

പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മത്സര വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ചരിത്രവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്കായി വർഷം തോറും ക്വിസ് നടത്തിവരുന്നുത്.ഡെപ്യൂട്ടി കളക്ടർ ഇ സുരേഷ് ബാബു ക്വിസിന് നേതൃത്വം നൽകി. ഹസീന കൈറ്റ്, ബിനു മാസ്റ്റർ, ജൈമോൻ എ തുടങ്ങിയവർ പ്രസംഗിച്ചു

Read More

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നം പരിഹരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി

കൽപ്പറ്റ: ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമിച്ച ഉമ്മൻ ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.   ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കുകയാണെന്നും ജില്ലയിലെ വിവിധ മേഖലകളിൽ കർഷകരുടെ പ്രയാസങ്ങൾ മനസിലാക്കി അവർക്കുവേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ജനങ്ങൾക്ക് സേവനം ചെയ്യാൻ സ്വജീവിതം മാറ്റി വെച്ചതുമായ ഉമ്മൻ ചാണ്ടിയുടെ പേരിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ…

Read More

മുൻകരുതൽ നടപടികൾ വിജയിച്ചു; വയനാട്ടിൽ അപകട മരണങ്ങളില്ലാത്ത മഴക്കാലം

മുൻകരുതൽ നടപടികൾ വിജയിച്ചു; വയനാട്ടിൽ അപകട മരണങ്ങളില്ലാത്ത മഴക്കാലം   -പുൽപ്പള്ളി റഡാർ സ്റ്റേഷന്റെ സിവിൽ പ്രവൃത്തികൾ 22 ന് തുടങ്ങും   മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ മഴ മൂലമുള്ള അപകട മരണങ്ങൾ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും മാസങ്ങൾ നീണ്ട മുൻകരുതലുകളുടെയും ഇടപെടലുകളുടെയും ഫലമാണീ നേട്ടം.   സംസ്ഥാനത്തിന്റെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ഹ്യൂം സെന്ററിന്റെയും നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സ്ഥാപിച്ച 140 മഴ…

Read More

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി. കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു.   ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു…

Read More