പൂതാടിയിൽ ലഹരിക്കെതിരെ ‘തുടി’ തുടരുന്നു

പൂതാടി: ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ആഭിമുഖ്യത്തിൽ പൂതാടിയിലെ ചീയമ്പം ഉന്നതിയിൽ കമ്മ്യൂണിറ്റി ഇൻ്റർവെൻഷൻ തുടർപരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ ലഹരി വിമുക്തമാക്കി ആരോഗ്യകരമായ ജീവതശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ലഹരി ഉപയോഗത്തിൽനിന്നുള്ള മോചനത്തിനായി അനുഭവം പങ്കിടൽ, മാസ് കൗൺസലിങ്, ഗൃഹസന്ദർശനം എന്നിവ നടത്തി. ദേശീയ കൃഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ത്വക് രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.   പൂതാടി ഗ്രാമപഞ്ചായത്ത് അംഗം…

Read More

പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഭാഗ്യക്കുറിക്ക്‌ GST 28%ൽ നിന്ന് 40%ആയി വർദ്ധിപ്പിച്ചതിനെതിരെ വയനാട് ജില്ലയിൽ ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വൻ തൊഴിലാളി പങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്തി. റാലിയിൽ കേന്ദ്ര ഗവൺമെന്റിന് എതിരെ വൻ പ്രതിഷേധമുയർന്നു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ലോട്ടറി തൊഴിലാളികളിൽ ഭിന്നശേഷിക്കാരും, വയോധികരും, വനിതകളും, ഉൾപ്പെടെ രണ്ട് ലക്ഷത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ ആശങ്കകളും പ്രയാസങ്ങളും റാലിയിൽ ഉയർത്തിക്കാട്ടി. മാർച്ചും ധർണ്ണയും…

Read More

അഷിയ പാമങ്ങാടയെ എസ്.ഡി.പി.ഐ ആദരിച്ചു

മൂപ്പൈനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 2025. എം എസ് സി സോഷ്യോളജി യിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അഷിയ പാമങ്ങാടയെ എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അഭിനന്ദിച്ചു.

Read More

തരുവണയിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

തരുവണ: ജി.എച്ച്‌.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം. കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം. ജെ, ഹെഡ്മാസ്റ്റർ മുസ്തഫ എം, മിനിമോൾ എസ്.ഐ, തുടങ്ങിയവർ പ്രസംഗിച്ചു.

Read More

റോഡ്‌ ഉത്ഘാടനം ചെയ്തു.

റോഡ്‌ ഉത്ഘാടനം ചെയ്തു.   കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ്‌ മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു. വാർഡ്‌ വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി, ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ, കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Read More

വയനാട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ പ്രഥമ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി വെള്ളിയാഴ്ച്ച പ്രവേശനം പൂർത്തിയാക്കിയത്.   മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ 50 എംബിബിഎസ് സീറ്റുകൾക്കാണ് ഈ വർഷം നാഷണൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിച്ചത്. ഇതിൽ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർത്ഥികളും ബാക്കി കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുമാണ്. സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ അടുത്ത റൗണ്ടിലാണ്. ഇത്…

Read More

‘ദ്യുതി’ കലോത്സവം സമാപിച്ചു

വെള്ളമുണ്ട: എയുപിഎസ് വെള്ളമുണ്ട സംഘടിപ്പിച്ച സ്കൂൾ കലോത്സവം ‘ദ്യുതി 2025’ സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ കെ. കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രിസ് ഷൈല പുത്തൻപുരയ്ക്കൽ, വി. എം റോഷ്നി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി   -ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സംസ്ഥാനത്ത് ആദ്യം   ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആർ കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും…

Read More

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി  

കൽപ്പറ്റ: സോണിയ ഗാന്ധി എം.പി., ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി ,കെ. പി. സി. സി. പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ,എന്നിവരെ ഹെലിപാടിൽ സ്വീകരിച്ചു. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി ഇരുവരും ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.ഇരുവർക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല.പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്.സ്വകാര്യ സന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ ക്രമീകരിച്ചിട്ടില്ല….

Read More

വായനോത്സവം സംഘടിപ്പിച്ചു

ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വെള്ളമുണ്ട എ.യു.പി സ്‌കൂളിൽ വെച്ച് വായനോത്സവം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ.യു.പി.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഷൈല അധ്യക്ഷത വഹിച്ച പരിപാടിയിൽ വി ജെ ജോയ്, വിൻസെൻ്റ് പി.ജെ, ഫ്രാൻസിസ് പി. സി എന്നിവർ സംസാരിച്ചു.

Read More