റിപ്പൺ-ആനടിക്കാപ്പ് കാന്തൻപാറ റോഡ് നവീകരണത്തിന് ഭരണാനുമതി.

കൽപ്പറ്റ:2025-26 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ അടക്കൽ വരുന്ന റിപ്പൺ – ആനടിക്കാപ്പ് കാന്തൽപാറ നവീകരണം ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.പ്രസ്തുത റോഡ് ബി.എം&ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി വിനോദസഞ്ചാര വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ധീഖ് അറിയിച്ചു.കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പൺ,ആനടിക്കാപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയാസകരമായിരുന്നു ഇതിലൂടെയുള്ള യാത്ര.   ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ കാണുകയും…

Read More

വയനാട് ഉത്സവം 2025; കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ട‌ർ മേഘശ്രീ നിർവഹിച്ചു.   വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.   കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. 32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിധത്തിലാണ്  …

Read More

എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.

കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. സെപ്തംബർ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന…

Read More

വായനാമൽസരം സംഘടിപ്പിച്ചു

തോണിച്ചാൽ : തോണിച്ചാൽ യുവജനവായനശാലയുടെ ആഭിമുഖ്യത്തിൽ പൈങ്ങാട്ടിരി ജി.എൽ.പി സ്കൂളിൽ വച്ച് ലൈബ്രറികൗൺസിലിൻ്റെ നിർദ്ദേശപ്രകാരമുള്ള യു.പി.വിഭാഗം വായനമത്സരം സംഘടിപ്പിച്ചു. നീരദ്കൃഷ്ണ കെ.വി, നാഫിഅ ഫാത്തിമ എന്നിവർ വിജയികളായി. തോണിച്ചാൽ യുവജനവായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്തഗം എം.പി.വത്സൻ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി.ഇ.ജെ. സമ്മാനദാനം നിർവഹിച്ചു. ഷമീനടീച്ചർ സ്വാഗതവും, വീണറാണി നന്ദിയും രേഖപ്പെടുത്തി. വായനശാല വനിതാവേദി പ്രസിഡൻ്റ് സുധാവത്സൻ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.

Read More

മേഖല എക്സാൈസ് ഗെയിംസ് വയനാട് ജില്ല ജേതാക്കളായി

കണ്ണൂർ-: ഒൿടോബർ 17,18,19 തീയതികളിൽ വയനാട്ടിൽ വച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയുടെ മുന്നോടിയായി കണ്ണൂരിൽ വെച്ച് നടന്ന സോണൽ ഗെയിംസിൽ ക്രിക്കറ്റിലും, വടംവലിയിലും വയനാട് ജേതാക്കളായി. വടംവലിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് വയനാട് ജേതാക്കളായത്. ക്രിക്കറ്റിൽ 44 റൺസിന് എതിരാളികളായ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി മാൻ ഓഫ് ദി മാച്ച് ആയി വൈശാഖ് വി.കെ യെ തെരഞ്ഞെടുത്തു

Read More

എസ്ടി പ്രൊമോട്ടർമാർക്കും സോഷ്യൽ വർക്കർമാർക്കുമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി താലൂക്ക് പരിധിയിലെ എസ്ടി പ്രൊമോട്ടർമാർ, സോഷ്യൽ വർക്കർമാർ എന്നിവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പതിവായി സ്കൂളിലെത്താത്ത കുട്ടികളുടെ കേസ് സ്റ്റഡി നടത്തി പ്രശ്നപരിഹാരത്തിന് തക്ക സമയത്ത് ഇടപ്പെടുക, കുടുംബ പ്രശ്നങ്ങളുൾപ്പെടെ മറ്റ് ഗൗരവ വിഷയങ്ങൾ ഉള്ള കുട്ടികളെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, ഉന്നതികളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് അവിടെയുള്ള വിദ്യാസമ്പന്നരായ യുവതി യുവാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഇവരിലൂടെ ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രമോട്ടർമാർ…

Read More

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ത്രീ ക്യാമ്പയിന് തുടക്കം

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത നിർവഹിച്ചു. കുടുംബരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ…

Read More

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി   ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ പരിശോധനകള്‍ മാത്രം ആവശ്യമുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ്…

Read More

ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു   -വയനാട്ടിൽ രണ്ട് സെമിനാറുകൾ   കേരളപ്പിറവിയുടെ 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റാൻ ലക്ഷ്യമിട്ട് ‘വിഷൻ 2031’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍.   വിവിധ ജില്ലകളിലായിട്ടായിരിക്കും വകുപ്പുകളുടെ സെമിനാറുകൾ നടക്കുക. വ്യാഴാഴ്ച തിരുവനന്തപുരത്തു വിഷൻ 2031 ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ…

Read More

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും   -നഗരസഭയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു   മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കാനും കുറുക്കൻമുല ഗവ. എൽപി സ്‌കൂളിനു മുൻവശം സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.  …

Read More