വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ രജിസ്റ്റർ ചെയ്ത വയോജന അയൽക്കൂട്ടങ്ങളിലെ 100 ഓളം വയോജനങ്ങളാണ് വിവിധ കലാപരിപാടികളിൽ പങ്കെടുത്തത്. നാടൻ പാട്ട്, ഡാൻസ്, കൈകൊട്ടി കളി, കോൽകളിപാട്ട്, ഗാനമേള, കഥാപ്രസംഗം, കവിതാവായന തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. വയോജനങ്ങളുടെ കഴിവുകൾ കണ്ടെത്തുകയും അവരുടെ സമൂഹജീവിതത്തിൽ കൂടുതൽ സജീവ…

Read More

കണിയാരത്ത് സർഗോൽസവവും ഗുരുവന്ദനവും നടത്തി.

കണിയാരം: ഫാ. ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ച സർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാ. ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി കൊളോണിയ,ബിനു കെ,അലോണ മേരി,ജിഷ ജോർജ്,നിഹാൽ ഇ തുടങ്ങിയവർ പ്രസംഗിച്ചു

Read More

മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി

മാനന്തവാടി മെഡിക്കൽ കോളജ് ഓഫീസിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി. മന്ത്രി ഒ ആർ കേളുവിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 1.70 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുൻവശത്തും പിൻവശത്തും സംരക്ഷണ ഭിത്തി നിർമ്മാണം പൂര്‍ത്തീകരിച്ചത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന് ശേഷം പരിസരത്തെ നഴ്സിങ് കോളജ് കെട്ടിടത്തിനും തൊട്ടടുത്തുള്ള ചൂട്ടക്കടവ് പ്രദേശവാസികൾക്കും ഭീഷണിയായി ഭാഗത്താണ് പൊതുമരാമത്ത് കെട്ടിട വിഭാഗം സംരക്ഷണഭിത്തി നിർമിച്ചത്.   2018ലെ പ്രളയത്തിലാണ് ഓഫീസിന്റെ മുൻവശത്തേയും പിൻവശത്തെയും ഭിത്തികൾ…

Read More

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു

തിരുനെല്ലി തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, ജനകീയസൂത്രണം, സാക്ഷരത, കേരള മിഷൻ, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെൺ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും…

Read More

കെ സി പീറ്റർ; അമ്പുകുത്തി സ്കൂളിലെ പച്ചപ്പിന്റെ കാവലാൾ 

കെ സി പീറ്റർ; അമ്പുകുത്തി സ്കൂളിലെ പച്ചപ്പിന്റെ കാവലാൾ   -പച്ചത്തുരുത്ത് പരിപാലനത്തിന് ഹരിത കേരളം മിഷൻ സംസ്ഥാനത്ത് ആദരിച്ച 11 വ്യക്തികളിൽ പീറ്ററും   രാവിലെ 8 ന് ജോലി സ്ഥലത്ത് എത്തി പണി പൂർത്തിയാക്കി 11 മണിയ്ക്ക് മടങ്ങേണ്ട ആളാണ് സുൽത്താൻ ബത്തേരി, അമ്പുകുത്തി ഗവ. എൽപി സ്കൂളിലെ പാർട് ടൈം സ്വീപ്പറായ കെ സി പീറ്റർ. പക്ഷെ, കഴിഞ്ഞ 19 വർഷമായി ദിവസവും രാവിലെ എഴിന് എത്തി വൈകുന്നേരമാണ് 62-കാരനായ പീറ്റർ സ്കൂളിൽ…

Read More

കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാർഷികോപാധികളുടെ വിതരണവും നടത്തി.

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി (ICCRL) പദ്ധതിയുടെ ഭാഗമായി പനമരം, കുണ്ടാലയിൽ വച്ച് 16/09/2025, ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും മാതൃക കർഷകർക്ക് കാർഷികോപാധികളുടെവിതരണവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഐ.സി.സി.ആർ.എൽ വയനാട് ജില്ലയുടെ പ്രൊജക്റ്റ്‌ മാനേജർ ശ്രീ….

Read More

എൻ.എം. വിജയന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം തടയണം: സലീം മടവൂർ.

ബത്തേരി: വൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷററും ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എൻ എം വിജയൻറെ കുടുംബത്തിന് നേരെ കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. ജീവിതത്തിൽ സത്യസന്ധത പുലർത്തിയ വിജയൻ താൻ വ്യക്തിപരമായി കൊടുക്കാനുള്ള കടങ്ങളും പാർട്ടിക്ക് വേണ്ടി നൽകിയ പണത്തിന് കണക്കും വെവ്വേറെയായി ആത്മഹത്യാക്കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്….

Read More

സർവകലാശാലകളുടെ കാവിവത്കരണം സംഘപരിവാർ ലക്ഷ്യം: ഡോ.ജെ. പ്രസാദ്  

കൽപ്പറ്റ: സർവകലാശാലകളുടെ കാവിവത്കരണം സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ. പ്രസാദ്. ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണത്തിന് പിഡബ്ല്യുഡി ഗസ്റ്റ്ഹൗസിൽ ചേർന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി വിദ്യാർഥികളുടെ യുക്തിചിന്ത, ശാസ്ത്രാവബോധം എന്നിവയെ കേന്ദ്ര സർക്കാർ തെറ്റായ മാർഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. സർവകലാശാലകൾ നൻമകളുടെയും മേൻമകളുടേയും കേദാരമാണ്. അവയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ബോധപൂർവവും സംഘടിതവുമായ പരിശ്രമം നടത്തേണ്ടതുണ്ട്. മാനവികതയുടെ അത്യുന്നതമായ അവസ്ഥയിലാണ് ഏറ്റവും ശ്രേഷ്ഠമായ…

Read More

സോണിയ ഗാന്ധി നാളെ വയനാട്ടിൽ

കൽപറ്റ: കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം ആയിരിക്കും സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്നാണ് സൂചന. ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയ ഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

Read More

ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക്, കേന്ദ്ര എംഎസ്എംഇ വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായങ്ങൾക്ക് സർക്കാർ നൽകുന്നത് വലിയ പിന്തുണയാണെന്നും എംഎസ്എംഇ രംഗത്ത് മത്സരാധിഷ്ഠിതമായി സംരംഭങ്ങൾ നിലനിൽക്കാൻ…

Read More