വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷയായി. വിജ്ഞാന കേരളം ജില്ലാ ഓഫീസർ സി എസ് ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ…

Read More

ഇന്ത്യാ കോഫി ആപ്പ് രജിസ്ട്രേഷൻ: അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി.

കൽപ്പറ്റ : യൂറോപ്യൻ യൂണിയൻ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യം ഒരുക്കും. ചൊവ്വാഴ്ച വെള്ളമുണ്ടയിൽ നടക്കുന്ന സൗജന്യ മെഗാ രജിസ്ട്രേഷൻ ക്യാമ്പയിന് ശേഷം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയായിരിക്കും കാപ്പി കർഷക രജിസ്ട്രേഷൻ.   ആധാർ കാർഡ്, കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യാ കോഫി മൊബൈൽ ആപ്പിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.കർഷക രജിസ്ട്രേഷൻ…

Read More

യാക്കോബായ സുറിയാനി സഭ മെത്രാപോലിത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

സുൽത്താൻ ബത്തേരി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന അധിപൻ ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. മീനങ്ങാടിയിലെ സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ ഭദ്രാസനം സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്, അരമന മാനേജർ എൽദോ മനയത്ത്, റവ. ഫാ. മത്തായി അതിരമ്പുഴയിൽ, റവ. ഫാ. ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവർ ചേർന്ന സ്വീകരിച്ചു. മെത്രപൊലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ…

Read More

ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ ബികേയ്മ് എ വുമൺ’ ജാഫർ പനാഹി സംവിധാനം ചെയ്ത ‘ഓഫ് സൈഡ് ‘ അബ്ബാസ് കിയാരോ സ്തമി സംവിധാനം ചെയ്ത ‘ ടെൻ ‘ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം സിനിമകളെ കുറിച്ച് സംവാദവും നടത്തി. പതിനഞ്ചോളം സ്ത്രീകൾ സിനിമാനുഭവങ്ങൾ…

Read More

സുധിയോർമ്മയിൽ സ്മൃതിപർവ്വം പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി : പഴശ്ശി ഗ്രന്ഥാലയം ഗ്രീൻലവേഴ്സും ചേർന്ന് പഴശ്ശി പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തിൽ സ്മൃതിപർവ്വം പരിപാടി നടത്തി. ഒപ്പം നാച്ചുറൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ടൽ സംരക്ഷണ പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ ആനന്ദൻ പൊക്കുടൻ മുഖ്യപ്രഭാഷണം നടത്തി. ലളിതകല അക്കാദമി അവാർഡ് ജേതാവ് മധു എടച്ചന ഗ്രീൻസ് നാച്ചുറൽ ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട്…

Read More

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന ഉദ്ഘാടനം ചെയ്തു. സംരംഭകരോട് ഏറെ ബഹുമാനമുണ്ടെന്നും വരും കാലങ്ങളിൽ എംഎസ്എംഇ യൂണിറ്റുകളുടെ പേരിൽ ജില്ല അറിയപ്പെടണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. ഇന്ത്യൻ…

Read More

ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ ആളുകളാണ് ഏറാട്ടുകുണ്ടില്‍ അധിവസിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിലമ്പൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ചാലിയാര്‍ പുഴയോരത്തെ മലഞ്ചെരുവിലെ ഉന്നതിയിൽ താമസിക്കുന്ന, ഈ വിഭാഗത്തിൽ നിന്നുള്ള അപ്പു, കണ്ണന്‍, മണി, അപ്പു, അമ്മു എന്നിവരാണ് വിദ്യയുടെ മധുരം നുണയാൻ സ്കൂളിൽ പോയി തുടങ്ങിയത്.   ചൂരല്‍മല…

Read More

പനമരം പ്രദേശത്തെ കള്ളനെ പിടികൂടി

പനമരം : കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്. ഇന്ന് ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്. കഴി ഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തി യാണിയാൾ. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളിൽ പ്രതിയുമാണ് ഇയാൾ . പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Read More

സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത് 

സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്   *-മികച്ച മുളന്തുരുത്തുകളിൽ ഒന്നാമത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം*   *-ജില്ലയ്ക്ക് അഞ്ചു സംസ്ഥാന തല പുരസ്കാരങ്ങൾ*   കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിർമിച്ച വടുവൻചാൽ ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളിൽ ഒന്നാമതെത്തിയത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്തും.   ഇവയുൾപ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ നൽകുന്ന അംഗീകാരങ്ങളിൽ സംസ്ഥാന തലത്തിൽ അഞ്ചു അംഗീകാരങ്ങൾ വയനാട്…

Read More

കുളിരുമറയുന്ന വയനാട്‌ പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: മാധ്യമപ്രവർത്തകൻ സയൻസൺ പുന്നശ്ശേരിയുടെ വയനാടിന്റെ ഉള്ളറകൾ വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാടിന്റെ ഇന്നലകളും വർത്തമാനവും ഭാവി ജീവിതവും ചർച്ചയാവുന്ന കുളിരുമറയുന്ന വയനാട്‌ എന്ന പുസ്തകമാണ്‌ സംസ്ഥാന ജേർണലിസ്റ്റ്‌ ക്രിക്കറ്റ്‌ ലീഗ്‌ നടന്ന കൃഷ്‌ണഗിരിയിലെ സ്‌റ്റേഡിയത്തിൽ പ്രകശിപ്പിച്ചത്‌. വയനാടിന്ർെ പരിസ്ഥിയിലെ ഗ‍ൗരവമായ മാറ്റങ്ങളും ഗോത്രജനതയുടെ സംസ്കാരം മുതൽ ചൂരൽമലയിലെയും മുണ്ടകൈയിലേയും ഉരുൾപൊട്ടൽ വരെയുള്ള കാര്യങ്ങളാണ്‌ പുസ്തകത്തിലെ 26 ലേഖനങ്ങളിൽ വിവരിക്കുന്നത്‌. വയനാട്ടിലെ താപനില ഉയരാനുള്ള കാരണം, മുത്തങ്ങയിലെ ആന പരിപലനകേന്ദ്രത്തിലെ വിശേഷം, പതിനായിരത്തിലധികം മുളകൾ കൃഷിചെയ്യുന്ന കർഷകൻ‍,…

Read More