നമ്ത്ത് തീവനഗ; ചുരം കയറി ചെറുധാന്യ കലവറ.
കൽപ്പറ്റ : ആരോഗ്യദായകമായ ഭക്ഷ്യശീലങ്ങളില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യവുമായി നമ്ത്ത് തീവനഗ വയനാടന്‍ ചുരം കയറിയെത്തി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് കുടുംബശ്രീ വയനാട് ജില്ലാ മിഷനുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ ചെറുധാന്യ സന്ദേശ യാത്ര പുതിയ അനുഭവമായി. വനിതകളുടെ ചെണ്ട മേളത്തോടെയാണ് ചെറുധാന്യ ബോധവത്കരണ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കിയത്. ചോളം, റാഗി, പഞ്ഞപ്പുല്ല്, തിന, ചാമ, വരക് അരി, കവടപ്പുല്ല് തുടങ്ങിയ ധാന്യങ്ങളുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ…
