മലബാർ ഭദ്രാസനം ജെ. എസ്. ഒ.വൈ.എ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി

    ബത്തേരി: ജെ.എസ്.ഒ വൈ എമലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് Fr. എൽദോ പനച്ചിയിൽ ഉത്‌ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് Fr എൽദോ അതിരംപുഴയിൽ. JSOYA ഭദ്രാസന സെക്രട്ടറി കെ.പി.എൽദോസ്, എൽദോസ് , സീന ചാർളി, ജിൻസി ബെന്നി, ഷനു വർഗ്ഗീസ്. മനു അബ്രാഹം. ടോംസ്, ബേസിൽ, ആൻസി എന്നിവർ പ്രസംഗിച്ചു

    Read More

      ആഗസ്റ്റ് 22 ന് പാണ്ടിക്കടവ് സ്കൂളിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ ധർണ

      കൽപ്പറ്റ : നാൽപത് വർഷം സർവീസുള്ള പാചക തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട സ്കൂൾ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) പാണ്ടിക്കടവ് പി ആർ എം എൽ പി സ്കൂളിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും. കൽപ്പറ്റ എം ജി ടി ഹാളിൽ ചേർന്ന യൂണിയൻ്റെ ജില്ലാ കൺവൻഷൻ ആണ് സമരം നടത്താൻ തീരുമാനിച്ചത്. എ ഐ ടി യു സി സി യുടെ പ്രമുഖ…

      Read More

        ബസുകളിൽ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ പ്രായം 27 വയസായി ഉയര്‍ത്തി എംവിഡി

        തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് ഇടപെടൽ.   ഇനി മുതൽ രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ…

        Read More

          വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ: സംഘാടക സമിതി രൂപീകരിച്ചു

          ദ്വാരക: ഡിസംബർ 20 മുതൽ 23 വരെ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (ഡബ്ല്യു എൽഎഫ്) മൂന്നാം എഡിഷൻ്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് മുഖ്യരക്ഷാധികാരിയും ഐസി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹർ, മുൻമന്ത്രി ഒ.ആർ കേളു എന്നിവർ രക്ഷാധികാരികളുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്….

          Read More

            സപ്പോർട്ട് ഓപ്പറേഷൻ ‘തൂഫാൻ’; എസ്കെഎസ്എസ്എഫ് വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ

            കൽപ്പറ്റ: ലഹരിക്കെതിരായ ബോധവൽക്കരണവും സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി ജൂലൈ 31-ന് കൽപ്പറ്റയിൽ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ എന്നിവർ അണിനിരക്കുന്ന റാലിയിലൂടെ ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം സമൂഹത്തിന് കൈമാറുക എന്നതാണ് ലക്ഷ്യം. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും പൊതുജനങ്ങളും റാലിയിൽ പങ്കെടുക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും യുവതലമുറയെ ലഹരിയിൽ…

            Read More

              എസ്. ജാനകിയമ്മയുടെ നിര്യാണത്തില്‍ കൃഷിമന്ത്രി ടി.സിദ്ദിഖ് അനുശോചിച്ചു.

              തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അതുല്യമായ നാദവിസ്മയത്തിനാണ് ജാനകിയമ്മയുടെ വിയോഗത്തോടെ വിരാമമായതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. തെന്നിന്ത്യയുടെ പ്രിയ വാനമ്പാടിയായ എസ്. ജാനകിയമ്മ വിടവാങ്ങി എന്ന വാര്‍ത്ത അങ്ങേയറ്റം ശൂന്യതയോടെയാണ് ഓരോ സംഗീതപ്രേമിയും കേള്‍ക്കുന്നത്.പതിറ്റാണ്ടുകളോളം നമ്മുടെ ഓരോ വികാരങ്ങളിലും ആ ശബ്ദം കൂട്ടുണ്ടായിരുന്നു. നമ്മള്‍ സന്തോഷിച്ചപ്പോഴും സങ്കടപ്പെട്ടപ്പോഴും ഏകാന്തതയിലുമെല്ലാം ജാനകിയമ്മയുടെ പാട്ടുകള്‍ നമ്മെ തലോടിക്കൊണ്ടിരുന്നു. ഉണര്‍ത്താനും ഉറക്കാനും ഒരു അമ്മയുടെ വാത്സല്യത്തോടെ ആ സ്വരം എന്നും നമ്മോടൊപ്പമുണ്ടായിരുന്നു. അത്രയേറെ ജീവന്‍ നല്‍കി പാടിയ മറ്റൊരു ഗായിക ചരിത്രത്തില്‍ അപൂര്‍വ്വമാണ്….

              Read More

                കള്ളാടി മണ്ണിടിച്ചിൽ: കാണാതായ ബിക്രം സിങ് റാണയു മൃതദേഹവും കണ്ടെത്തി

                കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്. മൃതദേഹം ബിക്രം സിങ്ങിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.

                Read More

                  പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു.

                  കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ്…

                  Read More

                    വയനാട്ടിൽ ലോറിയിൽ കടത്തുന്നതിനിടെ ഈട്ടി മരങ്ങൾ പിടികൂടി

                    മാനന്തവാടി : വയനാട്ടിൽ ലോറിയിൽ കടത്തുന്നതിനിടെ ഈട്ടി മരങ്ങൾ പിടികൂടി. കണ്ണൂർ ഫോറസ്റ്റ് വിജിലൻസിന് ഡി എഫ് ഒ എ ഷജ്നക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട സെക്ഷൻ പരിധിയിലെ കൊമ്മയാട് അഞ്ചാംമൈൽ ഭാഗത്ത്‌ നിന്നും രേഖകളില്ലാതെ KL 10 B J 0758 നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തികൊണ്ട് പോകാൻ ശ്രമിച്ച 9 കഷ്ണം ഈട്ടി മരത്തടികൾ പിടികൂടി.വിജിലൻസ് റെയ്ഞ്ച് ഓഫീസർ പി രതീശൻ, ഫോറസ്റ്റർ സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ…

                    Read More

                      ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ

                      *ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും 12/ 7/ 2026 വൈകിട്ടു 2.30 ന് ( ജൂലൈ 7 ഞായർ) മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് നടക്കുന്നു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ പ്രസിഡണ്ട് കെ ടി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.

                      Read More