തുരങ്കപാതാ ദുരന്തത്തിന്‍റെ അന്വേഷണ പരിധിയിൽ നിയമലംഘനങ്ങൾ മാത്രം പോരാ: പരസ്ഥിതി സംഘടനകൾ.
കൽപ്പറ്റ: കളളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ദ്ധ ശുപാർശകൾ സമർപ്പിക്കുന്നിനുമായി സമിതിയെ നിശ്ചയിക്കാനും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ തുരങ്കത്തിൻറെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാറിൻറെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ പരിധിയിൽ തുരങ്കനിർമ്മാണത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രിം കൊടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമ്മിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന്നു…
