സ്ത്രീ വേഷത്തിലെത്തി കവര്‍ച്ച; നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍; ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ വയനാട് സ്വദേശി പിടിയില്‍
സ്ത്രീവേഷത്തില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ടിക്കല്‍വയർ ഉള്‍പ്പെടെ മോഷണം നടത്തുന്നതാണ് രീതി. ന്യൂമാഹി ടൗണില്‍ മാഹിപ്പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. കവർച്ച നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പകല്‍ സ്ത്രീവേഷത്തിലെത്തി നിരീക്ഷിക്കുന്നതാണ് രീതി. രാത്രി സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനസാമഗ്രികള്‍ കവരുകയും ചെയ്യും. ഞായറാഴ്ച പുലർച്ചെ ന്യൂമാഹി…
