മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ.

 മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ ഉണ്ടായിട്ടുണ്ട്. തീ വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സ്ഥലത്ത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോയിട്ടുണ്ട്

Read More

ശിശുദിനാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: ശിശുദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവബംര്‍ 14 ന് പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വ്വഹിക്കും. കളരി പരിശീലകന്‍ ജയിന്‍ സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സെടുക്കും. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മുകാഭിനയം നടത്തും. ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സരം, ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Read More

    ‘ഒരുക്കം’ മിനി ക്യാമ്പ് സംഘടിപ്പിച്ചു

    കൽപറ്റ: കൽപറ്റ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗം ഒന്നാം വർഷ നാഷണൽ സർവീസ് സ്കീം വൊളൻ്റിയർമാരുടെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പ് “ഒരുക്കം” സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ വാർഡ് കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. സ്കൂൾ എസ് എം സി ചെയർമാൻ സതീഷ് കെ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് ജയരാജൻ അധ്യക്ഷത വഹിച്ചു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ മുനവർ…

    Read More

      സെൻസസ് ഒന്നാംഘട്ടം: ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു

      ദേശീയ സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ വിവരശേഖരണം വിജയികരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടിയിൽ സെൻസസ് ജില്ലാതല ഉദ്യോഗസ്ഥർ, മാസ്റ്റർ ട്രെയിനർമാർ, അഡീഷണൽ – ഡെപ്യൂട്ടി സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, വിവിധ തലങ്ങളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മൊമ്മന്റോ വിതരണം ചെയ്തു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും സേവന മനോഭാവവുമാണ് സംസ്ഥാനത്തു തന്നെ ഏറ്റവുമാദ്യം…

      Read More

        വായനാദിനാനാചരണം നടത്തി

        കാപ്പും ചാൽ:ഡബ്ല്യു എം ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളവിഭാഗത്തിന്റെയും കോലായ സാംസ്കാരികവേദിയുടെയും ആഭിമുഖ്യത്തിൽ ‘നവവായനയുടെ സാംസ്കാരികപരിസരങ്ങൾ ‘ എന്ന വിഷയത്തിൽ ടോക്ക് സെഷൻ സംഘടിപ്പിച്ചു.കഥാകൃത്തും,അധ്യാപകനുമായ ഡിന്നു ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.വകുപ്പധ്യക്ഷൻ ഡോ .കെ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപിക അലീന തോമസ് സ്വാഗതം പറഞ്ഞു.പുതിയ കാലത്തെ വായനാ അഭിരുചി പങ്കു വെയ്ക്കാൻ സെഷൻ പര്യാപ്തമായി.

        Read More

        കടുവയെ പിടികൂടുന്നത് വയ്ക്കുന്നതിൽ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിൽ

        മാനന്തവാടി:പഞ്ചാരകൊല്ലിയിൽ രാധ എന്ന യുവതിയെ കൊലപെടുത്തിയ കടുവയെ പിടുകൂടുന്നത്തിനുള്ള നടപടി വയ്ക്കുന്നതിൽ വീണ്ടും പ്രതിഷേധാവുമായി നാട്ടുകാർ. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി വാക്കെറ്റവും തർക്കവും. കടുവയെ കൂട്ടിൽ കയറ്റി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അതിനെ വെടിവെച്ചുകൊല്ലാതെ വിടില്ലെന്നും പ്രതിഷേധകാർ.

        Read More

        ഏകദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

        മാനന്തവാടി : മാനന്തവാടി കുടുംബശ്രീ രണ്ടിന്റെ ആഭിമുഖ്യത്തിൽ, സെഞ്ച്വറി ഫാഷൻ സിറ്റിയുടെ സഹകരണത്തോടെ ഏകദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ ക്ഷേമകാര്യസ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. മാർഗരറ്റ് തോമസ്, ഗീത ശശി, സലാം എന്നിവർ സംസാരിച്ചു. റാഷിദ് കോഴിക്കോട് പരിശീലനത്തിന് നേത്യത്വം നൽകി

        Read More

          ശ്രീ ചിത്തിരതിരുനാൾ കേരള കാവ്യ നാട്യകലാ പുരസ്‌കാരം ഏറ്റുവാങ്ങി കലാമണ്ഡലം ഡോ. റെസി ഷാജി ദാസ്.

          പുൽപ്പള്ളി: ശ്രീ ചിത്തിരതിരുനാൾ കേരള കാവ്യ നാട്യകലാ പുരസ്‌കാരം കവടിയാർ കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ കലാമണ്ഡലം ഡോ. റെസി ഷാജിദാസ് പത്മശ്രീ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും ഏറ്റുവാങ്ങി.   ശ്രീ ചിത്തിരതിരുനാൾ ഇന്റർ നാഷണൽ കൾച്ചറൽ ആൻഡ് സ്പിരിച്ചൽ സൊസൈറ്റി ഭാരവാഹികളായ സുജയ് ഡി വ്യാസൻ, ഡോ വി.എ സ് രാധാകൃഷ്ണൻ, വിശ്വകുമാർ, കൃഷ്ണജീവനം പങ്കെടുത്തു.   നൃത്ത രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ കലാമണ്ഡലം ഡോ. റെസി ഷാജിദാസ് പുൽപ്പള്ളി –…

          Read More

            ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ നിയന്ത്രണം

            കൽപറ്റ:അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്‌സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല. മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

            Read More

            യുവജ്വാല ക്യാമ്പയിൻ നടത്തി

            തോണിച്ചാൽ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ നാഷണൽ സർവീസ് സ്കീന്റെ സഹകരണത്തോടെ യുവജ്വാല ക്യാമ്പയിൻ നടത്തി. കോഴ്സ് ഡയറക്ടർ ഡോ. എം. പി. അനിൽ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സി. എച്ച്. ഗണേഷ് അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് മെഡിക്കൽ കൗൺസിലർ ഇ. പി. ഷാനി, കെ. ആർ. സാരംഗ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി….

            Read More