Headlines

wenewser-user

    മൺസൂൺ മത്സ്യ സമൃദ്ധി, മത്സ്യ വിളവെടുപ്പ് നടത്തി.

    കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷ രഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ സെബാസ്റ്റ്യൻ വെള്ളാരം കാല എന്ന കർഷകന്റെ കൃഷിയിടത്തിൽ വച്ച് മത്സ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി…

    Read More

      കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം, 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്

      തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ…

      Read More

        പുൽപള്ളിയിൽ പുലി ശല്യം രൂക്ഷം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു

        പുൽപ്പള്ളി : പുൽപ്പള്ളി മൂന്നുപാലം, പള്ളിക്കരപ്പാലം പ്രദേശങ്ങളിൽ പുലി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് അഞ്ചോളം ആടുകളെ പുലി ആക്രമിച്ച് കൊന്നതിനെത്തുടർന്നാണ് എം.എൽ.എയുടെ സന്ദർശനം. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയ എം.എൽ.എ, പുലിയെ പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഈ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി.

        Read More

          ആ ലോറി തകർത്തത് കിടപ്പാടവും ജീവിതവും, ഉടമയും ജനപ്രതിനിധികളും കൈവിട്ടു’; നീതിതേടി ബിന്ദുവും മക്കളും

          കൽപറ്റ: മരം കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തകർന്നത് അനിലിന്റെയും കുടുംബത്തിന്റെയും വീട് മാത്രമല്ല, അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിലെ പറയക്കോണം അനിലും ഭാര്യ ബിന്ദുവും രണ്ട് മക്കളും ഇന്ന് കിടപ്പാടമില്ലാതെ പെരുവഴിയിലാണ്. തകർന്ന വീട് പൂർവസ്ഥിതിയിലാക്കി നൽകാമെന്നേറ്റ ലോറി ഉടമയും മധ്യസ്ഥംനിന്ന ജനപ്രതിനിധികളുമെല്ലാം കൈയൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ഈ നിർധന കുടുംബം.   രോഗിയായ ഭർത്താവിനെയും വിദ്യാർഥികളായ മക്കളെയും ചേർത്തുപിടിക്കുന്ന ബിന്ദുവിന് അറിയാം, കൂടെനിൽക്കുമെന്ന് വിശ്വസിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ…

          Read More

            മുളങ്കൂമ്പുകൾ ആഹാരമാണ് പോഷക സമ്പന്നവുമാണ് മുളങ്കൂമ്പ് സംസ്കരണ ശില്പശാല സംഘടിപ്പിച്ചു.

            തൃക്കൈപ്പറ്റ: വയനാട്ടിലെ സുലഭമായ മുളങ്കൂമ്പുകൾ ആഹാരവും പോഷക സമ്പന്നവുമാണെന്ന് മുളങ്കൂമ്പ് സംസ്ക്കരണ ശില്പശാല അഭിപ്രായപ്പെട്ടു. ബീഹവൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കല്ലടിക്കോട് പാലക്കാട്, വേൾഡ് ഓഫ് ബാംബൂ വയനാട്, പോപ്പി അട്ടപ്പാടി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ബാസ അഗ്രോ ഫുഡ്സിൽ നടന്ന മുളങ്കൂമ്പ് സംസ്ക്കരണ ശില്പശാലക്ക് കേരള വനഗവേഷണ കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഇ.എം. മുരളീധരൻ ശില്പശാലക്ക് നേതൃത്വം നൽകി. മുളങ്കൂമ്പുകൾ (Bamboo Shoots) എന്നത് മുളയുടെ ഇളം പ്രായത്തിലുള്ള മുളപ്പുകളാണ്. കേരളത്തിലെ പല…

            Read More

              യോഗ വാരാചരണത്തിന് വയനാട്ടിൽ സമാപനം

              പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് “ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച യോഗ വാരാചരണത്തിന്റെ വയനാട് ജില്ലാ തല സമാപന സമ്മേളനം കൽപ്പറ്റ സെന്റ് ജോസഫ് സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമ മോയിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് ഇന്ത്യയുടെ അമൂല്യമായ സംഭാവനകളിലൊന്നാണ്…

              Read More

                പൊഴുതനയിൽ പുലിയിറങ്ങി; അഞ്ച് ആടുകളെ കൊന്നു.

                വൈത്തിരി:  പൊഴുതനയില്‍ അഞ്ച് ആടിനെ പുലി കൊന്നു. ആനോത്ത് ആണിവയല്‍ സെയ്താലിയുടെ ആടുകളെയാണ് പുലി പിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. കൂട്ടില്‍ കെട്ടിയ ആടുകളെയാണ് പുലി ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുളില്‍ മറഞ്ഞു. വന പാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് ആനോത്ത്. പുലി സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. പുലിശല്യം ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

                Read More

                  തരുവണ-പാലിയാണ-കക്കടവ് റോഡ് നവീകരണം തുടങ്ങി

                  തരുവണ: ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തരുവണ-പാലിയാണ-കക്കടവ് റോഡ് നവീകരണം തുടങ്ങി. തരുവണ മുതല്‍ കക്കടവ് വരെ റോഡിലെ കുഴികള്‍ അടയ്ക്കല്‍, കാലപ്പഴക്കംചെന്ന കലുങ്കുകളുടെ പുനിര്‍നിര്‍മാണം, പുതിയ കലുങ്കുകളുടെ നിര്‍മാണം, നിര്‍ച്ചാലുകളുടെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് ആരംഭിച്ചത്. മഴക്കാലം കഴിയുന്ന മുറയ്ക്ക് ടാറിംഗ് തുടങ്ങും. മൂന്ന് കോടി രൂപ അടങ്കലില്‍ മലബാര്‍ പ്ലസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. തരുവണ മുതല്‍ കക്കടവ് വരെ മൂന്നര കിലോമീറ്റര്‍ റോഡ് 1982ല്‍ എട്ട് മീറ്റര്‍ വീതിയിലാണ് പഞ്ചായത്തിന് കൈമാറിയത്….

                  Read More

                    നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ; 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

                    മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ ‘ആഷിഖ് ബേക്കറി’ നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിലാണ് കടയിൽ പരിശോധന നടത്തിയത്.   കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പുകളും 66 പാക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് വിൽപനയ്ക്കായി…

                    Read More

                      ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

                      നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം “നട്ടു വളർത്താം,പരിപാലിക്കാം”പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു. പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ സെലീന സാബു,കീർത്തി എന്നിവർ സംസാരിച്ചു.

                      Read More