wenewser-user

ലോക ക്ഷയ രോഗ ദിനാചരണം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ക്ഷയ രോഗ ദിനാചരണം സുൽത്താൻ ബത്തേരി മണ്ടോക്കര ഊരിൽ സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.എഡിഎസ് സ്മിത നന്ദി രേഖപ്പെടുത്തി.2026 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം “അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും!” എന്നതാണ്.നൂതനാശയങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിലും, ആഗോള ക്ഷയരോഗ പകർച്ചവ്യാധിയുടെ അന്ത്യം ത്വരിതപ്പെടുത്തുന്നതിന് പുതിയ ശുപാർശകൾ വേഗത്തിൽ സ്വീകരിക്കുന്നതിലും ഈ സന്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിദ്ധ മെഡിക്കൽ ക്യാമ്പും…

Read More

ടോൾ ഭാരം കൂടും; ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് പാസ് നിരക്ക് വർധിക്കുന്നു, ലാഭിക്കാൻ ഇപ്പോൾത്തന്നെ വാങ്ങാം

ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ് വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.   2025 ആഗസ്റ്റിൽ…

Read More

സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനപ്രതിനിധികളുടെ കലക്ടറേറ്റ് മാര്‍ച്ച്

കല്‍പ്പറ്റ: ഫണ്ട് നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരുമ്പി. നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാറിനെതിരെയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തിയത്. വിവിധ തദ്ദേഷ സ്ഥാപനങ്ങളില്‍ നിന്ന് പണി പൂര്‍ത്തിയാക്കി ബില്‍ നല്‍കിയ 33 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെതുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. ജില്ലയുടെ…

Read More

തിരിച്ചറിയാൻ സഹായിക്കുക: കൽപ്പറ്റയിൽ കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടുന്നു

കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം കല്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കൽപ്പറ്റ പോലീസ്: 04936 202400

Read More

എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു.

എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ്പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ്…

Read More

രക്തദാന വാരാചരണത്തിന് തുടക്കമായി

മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി.കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ ഭാഗമായി വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. നാല്പതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന രക്ത ദാന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ കവി ടി.കെ ഹാരിസ് നിർവഹിച്ചു. യാക്കോബായ സുറിയാനി സഭ മാനന്തവാടി…

Read More

നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ.

നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.   എരുമാട് സ്വദേശി ഷമീറിനെയാണ് ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെയോടെ നൂൽപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി, സംഭവശേഷം വയലിലൂടെ തമിഴ്നാട്ടിലേക്ക് കടന്നപ്രതി പോകുംവഴി നെല്ലിമാട് വയലിലാണ് ആയുധം ഉപേക്ഷിച്ചത്.   കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാർകുന്ന്…

Read More

നാളെ രാത്രി ഏഴിന് ബെവ്കോ ഔട്ട്ലെറ്റ് അടയ്ക്കും

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയ ക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും.   കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാൽ അൽപം വൈകിയാകും തുറക്കുക.   ബുധനാഴ്ച ഒന്നാം തീയതി ആയതിനാലും മൂന്നിന് ദു:ഖ വെള്ളിയാഴ്ച‌ ആയതിനാലും മദ്യശാലകൾക്ക് അവധിയാണ്. ബാറുകൾക്കും അവധി ബാധകമാണ്.

Read More

ഈസ്റ്റർ – വിഷു വിപണി സജീവം; ഏപ്രിൽ ഒന്ന് മുതൽ സപ്ലൈകോ ഫെയറുകൾ തുടങ്ങുന്നു

സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ ഒരുക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക. വിഷുക്കൈനീട്ടം എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും 16 അവശ്യസാധനങ്ങൾ അടങ്ങിയ ‘വിഷുക്കണി’ കിറ്റും ഇത്തവണത്തെ ഫെയറിന്റെ പ്രധാന ആകർഷണങ്ങളാണ്.   സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ ലഭിക്കും….

Read More

വി.കെ.ശ്രീധരൻ മാസ്റ്ററെ GHS വെള്ളമുണ്ട 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് സ്നേഹാദരവ് സമർപ്പിച്ചു

തരുവണ : എറണാകു ളത്ത് വെച്ച് നടന്ന ഓൾ കേരള സീനിയർ അത് ലറ്റിക് മീറ്റിന്റെ 80-85 വയസ്സിനിടക്കുള്ളവരുടെ ലോംഗ് ജംബിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വെള്ളമുണ്ട ഹൈസ്ക്കൂളിലെ മുൻ അധ്യാപകനെ 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് ശിഷ്യൻമാർ സ്നേഹാദരം സമർപ്പിച്ചു. ചടങ്ങിൽ പ്രസിഡന്റ് സി. റസിയ അധ്യക്ഷത വഹിച്ചു സെക്രട്ടറി ദിലീപ് കുമാർ കെ.ജെ. സ്വാഗതമാശംസിച്ചു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, മധു ഇ.കെ, ജോൺ RJ, പ്രേംപ്രകാശ്,…

Read More