ഈസ്റ്റർ – വിഷു വിപണി സജീവം; ഏപ്രിൽ ഒന്ന് മുതൽ സപ്ലൈകോ ഫെയറുകൾ തുടങ്ങുന്നു
സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ ഒരുക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക. വിഷുക്കൈനീട്ടം എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും 16 അവശ്യസാധനങ്ങൾ അടങ്ങിയ ‘വിഷുക്കണി’ കിറ്റും ഇത്തവണത്തെ ഫെയറിന്റെ പ്രധാന ആകർഷണങ്ങളാണ്. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ ലഭിക്കും….
