പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നാട്ടിലേക്ക് വരാൻ ഇനി പുതിയ നിയമം, യാത്രയ്‌ക്ക് 24 മണിക്കൂർ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം
രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇനിമുതൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിർബന്ധമായും പൂരിപ്പിച്ച് നൽകണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയർ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോർട്ടലിന്റെ പേര്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ നിബന്ധമായും ഈ പോർട്ടലിൽ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങൾ ഫോമിൽ…
