Headlines

wenewser-user

    എന്‍ ഊരിലേക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി

    പി.എം ശ്രീ ജവഹര്‍ നവോദയ വിദ്യാലത്തിന്റെ പി.എം ശ്രീ കമ്മ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് വേസ്റ്റ് ബിന്നുകള്‍ വാങ്ങി നല്‍കി. ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ എം.ജി അരവിന്ദാക്ഷന്‍, വൈസ് പ്രിന്‍സിപ്പല്‍ തങ്കമണി, അധ്യാപകര്‍, എന്‍ ഊര് ചാരിറ്റബില്‍ സൊസൈറ്റി സി.ഇ.ഒ, സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജവഹര്‍ നവോദയ വിദ്യാലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

    Read More

      ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക: കെ.എസ്.ടി എ

      കൽപ്പറ്റ: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഗോത്രബന്ധു അധ്യാപകരുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ടിഎ യുടെ നേനേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. കെ. എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് സമര സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക, ഒഴിവുള്ള തസ്തികകളിൽ പുതിയ നിയമനം നടത്തുക, ഉയർന്ന പ്രായപരിധി നാൽപത്തിയഞ്ച് വയസ്സാക്കിയത് പുനഃപരിശോധിക്കുക, അധ്യാപക യോഗ്യതയുള്ളവരെ മാത്രം ഗോത്രബന്ധു അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര…

      Read More

        ഓപ്പറേഷന്‍ തൂഫാന് കിക്കോഫ്; ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.

        ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന്‍ തൂഫാന് കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഫ്‌ലാഷ് മോബ്, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് അംഗം സജ്‌ന അന്‍ഷിഫ് അധ്യക്ഷയായ പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഫൈസല്‍, എസ്.എം.സി ചെയര്‍മാന്‍ ടി.പി. ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ. ജാഫര്‍,…

        Read More

          കുടുംബശ്രീ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

          കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഒരേ മാതൃകയില്‍ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണ വിഭവങ്ങള്‍, ബ്രോസ്റ്റഡ് വിഭവങ്ങള്‍, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉള്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫുഡ് ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ രുചികരവും വിശ്വാസയോഗ്യവുമായ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗവും…

          Read More

            കുടുംബശ്രീ ഉപസമിതി അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.

            കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസ് ഉപസമിതി അംഗങ്ങള്‍ക്ക് റിഥം എന്ന പേരില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പോസിറ്റീവ് മനോഭാവം, ആശയവിനിമയ പാടവം, ഫിനാന്‍സ് മാനേജ്മെന്റ്, ഭരണ നിര്‍വഹണം, കുടുംബശ്രീ ബൈലോ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. മാനന്തവാടി, മുള്ളന്‍കൊല്ലി, മൂപ്പൈനാട് എന്നീ ക്ലസ്റ്ററുകളില്‍ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. പരിശീലനത്തിലൂടെ ഉപസമിതി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

            Read More

              കുളമ്പ് രോഗ പ്രതിരോധ യജ്ഞം ഉദ്ഘാടനം ചെയ്തു.

              ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ വെറ്ററിനറി കേന്ദ്രത്തിൽ സംഘടിപ്പിച്ച എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞം നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. കെ.എസ് പ്രേമൻ അധ്യക്ഷനായി. വാർഡ് അംഗം കെ. ഹരിത, കൽപ്പറ്റ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ജലീൽ കാരാടൻ, വെറ്ററിനറി സർജൻ ഡോ. റസാനത്ത് എന്നിവർ സംസാരിച്ചു.

              Read More

                ലഹരി വിരുദ്ധ ബോധവത്ക്കരണവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

                അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാൽ ഗവ ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും തൂഫാൻ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനം തൂഫാൻ ഗോൾ ചലഞ്ചും ലഹരി വിരുദ്ധ സെമിനാറും ഉദ്ഘാടനവും ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്‌മിത പി.പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. എസ്.പി.സി…

                Read More

                  വനിതാ കമ്മീഷൻ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു

                  സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും ചെയ്തു. ഒരു പരാതി ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് വിട്ടു. മറ്റ് കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചു. പുതിയതായി ഒരു പരാതി കൂടി അദാലത്തിൽ സ്വീകരിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരായ ആൻസി, ബിനി റോസ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും…

                  Read More

                    ഡോ. ഷിബു ജോസഫ് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്‌പേഴ്‌സൺ

                    ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഓംബുഡ്‌സ്‌പേഴ്‌സണായി ഡോ. ഷിബു ജോസഫ് കൊട്ടായിൽ ചുമതലയേറ്റു. കോഴിക്കോട് ചേവായൂർ തൊട്ടിൽപ്പീടിക സ്വദേശിയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതി പരിഹാരങ്ങൾക്കും അപ്പീലുകൾ തീർപ്പാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകും. പൊതുജനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള പരാതികൾ ombudsmanwynd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.

                    Read More

                      സർവ്വജനയിൽ ലോകകപ്പ് ആരവത്തിന് തുടക്കം

                      സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക സംസ്കാരവും ഫുട്ബോൾ ആവേശവും വളർത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഉടമ പി.എം സഹീർ നിർവ്വഹിച്ചു.  …

                      Read More