Headlines

wenewser-user

    കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

    കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ് ആയുഷ് മിഷന്‍ വയനാട് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടി ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എം.കെ.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, വിവിധ തദ്ദേശ…

    Read More

      കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ യോഗദിനാചരണം നടത്തി.

      കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്ത്, മെച്ചന ആയുര്‍വേദ ഡിസ്‌പെന്‍സറി, ഗവ മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് യോഗ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പ, പി.പി രനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ ജോണ്‍, ബിന്ദു ടീച്ചര്‍, ജസ്റ്റിന്‍ സിറിയക്, സനിലേഷ്, മഞ്ജു ബെന്നി,…

      Read More

        വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

        സുൽത്താൻബത്തേരി മൂലങ്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൂലങ്കാവ് 64ലാണ് സംഭവം. മൈസൂർ ഭാഗത്തുനിന്നും സുൽത്താൻബത്തേരി ഭാഗത്തേക്ക് മാങ്ങ കയറ്റി വന്ന പിക്കപ്പ് വാനും എതിരെ വന്ന ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാഹന ഡ്രൈവറെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

        Read More

          സെൻസസ് സെൽഫ് എന്യുമറേഷൻ: വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

          സെൻസസ് സെൽഫ് എന്യുമറേഷൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെൻസസ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രദീപ് കുമാർ വിദ്യാർഥികളുമായി സംസാരിച്ചു. സെൽഫ് എമ്യൂണറേഷന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളായ അൻവൈ മാധവ്, പവിത്ര, മിൻഹ ഫാത്തിമ എന്നിവർ വിജയികളായി. മുണ്ടേരി വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സെൻസസ് മാസ്റ്റർ ട്രെയിനർ കെ.എസ് ശ്രീജിത്ത്, ജില്ലാ…

          Read More

            പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍പാത മന്ത്രിതല ഉന്നതയോഗം ജൂലൈ 15ന്

            വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍പാതയ്ക്ക് ബജറ്റില്‍ തുകവകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ ഉന്നതല യോഗം ജൂലൈ 15ന് വയനാട് ചേരുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.പൊതുമരാമത്ത്,കൃഷി,വനം,വൈദ്യുതി, മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.   താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും രൂക്ഷമായ പശ്ചാത്തലത്തിലാണ് ബദല്‍പാതയെന്ന ആശയം പരിഗണിച്ചത്.വനഭൂമിയുടെ അനുമതി ലഭിക്കാത്തിരുന്നതാണ് ഇത്രയും കാലം റോഡിന്റെ നിര്‍മ്മാണത്തിന് തടസമായത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ പരിഗണന ലഭിച്ചതോടെ…

            Read More

              ഓപ്പറേഷൻ തൂഫാൻ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

              ബത്തേരി : കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലിൽ മാളിയേക്കൽ വീട്ടിൽ കെ.കെ ഷാരുഖ് അസിം(33), ബേപ്പൂർ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാർട്ട്മെന്റിൽ ഷെയ്ഖ് ഇർഷാദ് ഹുസൈൻ (35) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ വലയിലായത്. 22.06.2026 രാത്രിയോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 22 എം ഇ 7498 നമ്പർ കാർ പരിശോധിച്ചതിൽ കാറിന്റെ…

              Read More

                മാനന്തവാടി മെഡിക്കൽ കോളേജ്: രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

                മാനന്തവാടി: കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപത് വയസുകാരിയായ ഗോത്രവർഗ വിദ്യാർത്ഥിനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചെന്ന പരാതി മാനന്തവാടി മെഡിക്കൽ കോളേജിലെ ഗുരുതര വീഴ്ചകളുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ചികിത്സ വൈകിയാൽ കൈയുടെ ചലനശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും, “ഇന്ന് സർജറിയുടെ ദിവസമല്ല” എന്ന കാരണം പറഞ്ഞ് രോഗിയെ മടക്കി അയച്ച സംഭവം ആരോഗ്യരംഗത്തിന് തന്നെ അപമാനകരമാണ്. സാധാരണക്കാരും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ പോലും ഉറപ്പാക്കാൻ കഴിയാത്തത് അധികൃതരുടെ ഗുരുതര…

                Read More

                  എടപ്പെട്ടി സ്കൂളിൽ സൈബർ സുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

                  എടപ്പെട്ടി: മൊബൈൽ ഫോണിൻ്റെ അമിതഉപയോഗം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെവലുതാണ്. ഇത് പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കും. സൈബർലോകത്തെ ചതിക്കുഴികൾ രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്നതിനായി എടപ്പെട്ടി സ്‌കൂളിൽ സൈബർ സുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ഉദ്‌ഘാടനം ചെയ്തു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഒ എം സൈദ , സൈബർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോയ് സ്‌കറിയ എന്നിവർ വിഷയാവതരണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ…

                  Read More

                    ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു

                    മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീൽ ലിസ്റ്റിൽ ഉൾപെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയിൽ ഉൾപെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂൺ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും.   അദാലത്തിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാമ്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതർക്ക് 2024 ജൂലൈ…

                    Read More

                      ആവേശമായി വയനാട് മൺസൂൺ മാരത്തോൺ

                      🔷ആവേശമായി വയനാട് മൺസൂൺ മാരത്തോൺ 🔷വി.കെ. സന്ദീപും അഞ്ജു മുരുകനും വിജയികൾ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച വയനാട് മൺസൂൺ മാരത്തോൺ കായിക പ്രേമികൾക്ക് ആവേശമായി. സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. 250 ഓളം കായികതാരങ്ങൾ മാരത്തോണിന്റെ ഭാഗമായി.   ഇന്റർനാഷണൽ മാരത്തോൺ താരമായ എത്യോപ്യൻ സ്വദേശി മിക്യാസ് എമാത്ത ഉൾപ്പെടെ നിരവധി താരങ്ങളാണ് കേരളത്തിന് പുറത്ത് നിന്നും പങ്കാളികളായത്. മാരത്തോൺ പൂർത്തിയാക്കിയ…

                      Read More