സിനിമ കഴിഞ്ഞു. ‘ബാലന്‍റെ’ ബസ് സ്റ്റോപ്പ് ഇനി നാടിന് സ്വന്തം
പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ്‌റ്റോപ്പ് ഇന്ന് ഒരു നാടിന്‍റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുക്കയാണ്. ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്. പച്ചപ്പിന്‍റെ പുതപ്പണിഞ്ഞ് കാനന പാതയുടെസഅരികില്‍ തല ഉയർത്തി നില്‍ക്കുന്ന ഈ ബസ് സ്റ്റോപ്പ് സമൂഹ മാധ്യമങ്ങളിലും തരംഗമാണ്.. കാണുമ്പോള്‍ ആരും ഒറ്റനോട്ടത്തില്‍ പറയില്ല, ഇത് ഒരു സിനിമാ സെറ്റിന്‍റെ ഭാഗമായിരുന്നെന്ന്. വയനാട് പുല്‍പ്പള്ളി-ചേകാടി റോഡിലൂടെ…
