എടിഎം നിയമങ്ങളിൽ ഏപ്രിൽ 1 മുതൽ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും..
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ എടിഎം നിബന്ധനകളിൽ മാറ്റങ്ങളുമായി ബാങ്കുകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നചപടി. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കൂടാതെ, യുപിഐ (UPI) അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും.. *എച്ച്ഡിഎഫ്സി ബാങ്ക്:* യുപിഐ…
