wenewser-user

എം.ഡി.എം.എയും കഞ്ചാവുമായി റിസോര്‍ട്ട് നടത്തിപ്പുകാരന്‍ പിടിയില്‍

എം.ഡി.എം.എയും കഞ്ചാവുമായി റിസോര്‍ട്ട് നടത്തിപ്പുകാരന്‍ പിടിയില്‍   – പിടിയിലായത് കോമേഴ്ഷ്യൽ അളവിൽ ലഹരി കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ്   കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ 2025 ജൂണില്‍ വാണിജ്യ അളവില്‍ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വില്‍പ്പനയ്ക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 76.44…

Read More

തോട്ടംമേഖലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി ടി സിദ്ദിഖിന്റെ പര്യടനം

മേപ്പാടി: തോട്ടം മേഖലയുടെ അനുഗ്രഹാശിസുകളും ആശിര്‍വാദങ്ങളും ഏറ്റുവാങ്ങി കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനം. ചൊവ്വാഴ്ചത്തെ പര്യടനപരിപാടികള്‍ ആരംഭിച്ചത് തോട്ടംമേഖലയായ മേപ്പാടിയിവായിരുന്നു. നെടുങ്കരണയിലെത്തിയ സ്ഥാനാര്‍ഥി തേയില നുള്ളുന്ന തോട്ടം തൊഴിലാളികളുടെ അരികിലെത്തി വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം റിപ്പണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെയും സ്ഥാനാര്‍ഥി നേരില്‍ കണ്ടു വോട്ടു ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തോട്ടംമേഖലകളിലുള്‍പ്പെടെ നിറസാന്നിധ്യമായ സിദ്ദിഖിന് അവരില്‍ നിന്നെല്ലാം ലഭിച്ചത് വലിയ പിന്തുണയും സ്‌നേഹവുമായിരുന്നു. ഭവനസമുച്ചയം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങളായിരുന്നു തോട്ടം…

Read More

ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം,ജലം,കാലാവസ്ഥ ദിനാചരണം മഞ്ഞപ്പാറയിൽ സംഘടിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ,സി ഡി ഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Read More

സി-വിജില്‍: 150 പരാതികള്‍ കൂടി ലഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. സി-വിജില്‍ ആപ്പിലൂടെ ജില്ലയില്‍ തിങ്കളാഴ്ച 150 പരാതികളാണ് ലഭിച്ചത്. ഇതില്‍ 146 പരാതികള്‍ പരിഹരിച്ചു. ലഭിക്കുന്ന പരാതികള്‍ ഉടന്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പ് ക്രമസമാധാനം നിലനിര്‍ത്താന്‍ സഹായിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തെളിവുകളോടെ സിവിജില്‍ ആപ് മുഖേന വിവരം അറിയിക്കാം.

Read More

ഹോം വോട്ടിംഗ്: ജില്ലയില്‍ 4978 അപേക്ഷകര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 4978 പേര്‍ ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചു. 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സംവിധാനമാണ് ഹോം വോട്ടിംഗ്്. ഏപ്രില്‍ അഞ്ചിനകം ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.   ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക.അപേക്ഷ സമര്‍പ്പിച്ച വോട്ടര്‍മാരെ മുന്‍കൂട്ടി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീയതിയും…

Read More

134 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതില്‍ ജില്ലയില്‍ നടപടി ശക്തം. വിവിധ ഭാഗങ്ങളിലായി ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 134 സാമഗ്രികള്‍ തിങ്കളാഴ്ച നീക്കം ചെയ്തു. പൊതു ഇടങ്ങളില്‍ സ്ഥാപിച്ച 98 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, അഞ്ച് മറ്റ് പ്രചാരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളിലായി സ്ഥാപിച്ച 21 പോസ്റ്ററുകള്‍ ഒരു ബാനര്‍ ഉള്‍പ്പടെയാണിത്. ജില്ലയില്‍ ഇതുവരെ 10,126 പ്രചരണ സാമഗ്രികളാണ് നീക്കം ചെയ്തത്.

Read More

മുട്ടിക്കൊമ്പനായുള്ള ദൗത്യം മൂന്നാം ദിനവും വിഫലം: ആന കാടുകയറി

വയനാട്: വള്ളുവാടിയിൽ ഭീതി പരത്തുന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. ജനവാസ മേഖലയ്ക്ക് സമീപം വനത്തിനുള്ളിൽ ആനയെ കണ്ടെത്തിയെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി.   വള്ളുവാടിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ആനയെ പുലർച്ചെ മൂന്ന് മണിയോടെ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. എന്നാൽ ആന അക്രമാസക്തനായതോടെ സുരക്ഷ മുൻനിർത്തി ശ്രമം താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. നാല് റേഞ്ചുകളിൽ നിന്നുള്ള എഴുപതിലധികം ആർ.ആർ.ടി ഉദ്യോഗസ്ഥരും അഞ്ച് കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.  …

Read More

സ്വര്‍ണത്തില്‍ വീണ്ടും ഇടിവ്; ഇന്ന് രാവിലെ പവന് ₹2,160 താഴ്ന്നു; വെള്ളിയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച്‌ 24) രാവിലെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.   22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 2,160 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 1,02,920 രൂപയായി. ഈമാസത്തെ താഴ്ന്ന വില നിലവാരത്തിന് സമീപമാണിത്.   സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ താഴ്ന്ന് പുതുക്കിയ…

Read More

സൊലസ് വയനാട് സ്നേഹാർദ്രമായി മാർച്ച് 28 ന്

കൽപ്പറ്റ: ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി സേവന സന്നദ്ധതയോടെ 18 വർഷമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒമ്പത് ക്രേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൊലസ് 18 വയസ്സിന് താഴെയുള്ള 7000 ത്തിൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സാന്ത്വനവുമായി നിരന്തരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.   സൊലസ്സിന്റെ പ്രവർത്തനങ്ങൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിനുമായി നടത്തുന്ന സ്നേഹാർദ്രമായി 2026 മാർച്ച് 28 ന് ശനിയാഴ്ച…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാ കളക്ടര്‍ എംസിഎംസി സന്ദര്‍ശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സന്ദര്‍ശിച്ചു. മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. എംസിഎംസി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.   രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍…

Read More