wenewser-user

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്പെ‌ല്ലുകളായി പുനഃക്രമീകരിച്ചു. സ്പെൽ 1 16.04.2026 മുതൽ 18.04.2026 വരെ (03 ദിവസം) സ്പെൽ 2 20.04.2026…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്. ബൂത്തിൽ തുണി, പനമ്പ്, ഈറ, മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി…

Read More

ഫാദുഷയുടെ കുടുംബത്തിൻ്റെ ആശങ്കയകറ്റി ഒ ആർ കേളു

കാട്ടിക്കുളം  : മകൻ്റെ വിവരമില്ലാത്തതിനാൽ വേവലാതിപൂണ്ടു കഴിയുന്ന ഫാദുഷയുടെ വീട്ടിൽ ആശ്വാസമായി മന്ത്രിയും എൽഡിഎഫ്. സ്ഥാനാർഥിയുമായ ഒ ആർ കേളുവിൻ്റെ സന്ദർശനം. എടയൂർകുന്ന് തൂവശ്ശേരി ഫാദുഷ ഫർഹാൻ്റെ വീട്ടിലാണ് മന്ത്രിയെത്തിയത്. പഠനത്തിൻ്റെ ഭാഗമായുള്ള ഇൻ്റൻഷിപ്പിനാണ് ഫാദുഷ ഫർഹാൻ ഇറാനിലേക്ക് പോയത്. യുദ്ധം തുടങ്ങിയതിൽപ്പിന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നില്ല. ഫാദുഷയുടെ എടയൂർകുന്നിലെ വീട്ടിലെത്തി പിതാവ് തൂവശ്ശേരി ഷംസുദ്ദീനുമായും മാതാവ് റഹിയാനത്തുമായും മന്ത്രി സംസാരിച്ചു. മകനെ കാണാതായ വിഷയം മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 27-നാണ് ഫാദുഷ…

Read More

കൽപറ്റയിൽ ’ജനശബ്‌ദം 2026’ സംഘടിപ്പിച്ച് കെസിവൈഎം

കൽപറ്റ: വയനാടൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കും ശബ്ദമേകി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ‘ജനശബ്ദം 2026’ ജനകീയ ചർച്ച കൽപറ്റയിൽ നടന്നു. കൽപറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചർച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി.   വയനാടിന്റെ വിലാപം കേൾക്കാനും, ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ല പ്രസിഡന്റ്…

Read More

വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ ഭാരതീയ ചികിത്സാ വകുപ്പ് സ്റ്റാൾ പ്രവർത്തനമാരംഭിച്ചു

വയനാട് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയൂർക്കാവ് ട്രേഡ് ഫെയറിൽ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. സ്റ്റാളിൻ്റെ ഉദ്ഘാടനം ഗവ: ആയുർവ്വേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ അനിൽ കുമാർ ആർ നിർവ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ , ജീവനക്കാർ, നാഷണൽ ആയുഷ് മിഷൻ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. 25.3.2026 ബുധനാഴ്ച വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ താഴെക്കാവ് സ്റ്റേജിൽ വച്ച് 10 മണി മുതൽ…

Read More

വിശ്വാസത്തെ വെല്ലുവിളിക്കുന്ന പരീക്ഷാ തീയതികൾ പുനഃക്രമീകരിക്കണം: കെ.സി.വൈ.എം 

മാനന്തവാടി: 2026-ലെ ഈസ്റ്റർ ദിനത്തിൽ ദേശീയ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചതിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷകളുടെ സമയക്രമം നിശ്ചയിക്കുമ്പോൾ, വിവിധ മതവിഭാഗങ്ങളുടെ വിശേഷദിവസങ്ങൾ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.   ഈസ്റ്റർ ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെ വലിയ മാനസിക സംഘർഷത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കും. വിശ്വാസപരമായ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കണോ അതോ ജീവിതത്തിലെ നിർണായകമായ പരീക്ഷ എഴുതണോ എന്ന ദ്വന്ദാവസ്ഥ വിദ്യാർത്ഥികൾക്ക്…

Read More

യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം യു.ഡി.എഫ്.കൺവീനർ പടയൻ മുഹമ്മദ് ഉൽഘാടനം ചെയ്‌തു.ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക്,അഡ്വ.എൻ.കെ.വർഗീസ്,മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറിമാരായ കെ.സി.അസീസ്,സി.കുഞ്ഞബ്ദുല്ല,പി.കെ.ജയലക്ഷ്മി,മീനാക്ഷിരാമൻ അഡ്വ.വേണുഗോപാൽ,സി.പി.മൊയ്‌ദു ഹാജി,ജിൽസൺ തൂപ്പുങ്കര,ചിന്നമ്മ ജോസ്,സി.അബ്ദുൾഅഷ്‌റഫ്,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,സെൽമ മോയി,കെ.കെ.സി.മൈമൂന ആസ്യ മൊയ്‌ദു,ഖമർ ലൈല,പുഷ്പലത,ടി.നാസർ,ഉസ്മാൻ പള്ളിയാൽ,പി.കെ.അമീൻ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,പി.മുഹമ്മദ്,പി.എ.ഗഫൂർ,ആതിക്ക ബായി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,ഓ.ടി.ഉനൈസ്,കെ.സി.സലീം,സിദ്ധീഖപീച്ചാംകോട്‌,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികൾ മോയി ആറങ്ങടൻ(ചെയർമാൻ ),ഷാജി ജേകബ് (കൺവീനർ ),ടി.കെ.മമ്മൂട്ടി (ട്രെഷറെർ )

Read More

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കില്ല; പ്രചരിക്കുന്നത് വെറും കിംവദന്തികളെന്ന് കേന്ദ്രം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം മൂലം ഇന്ത്യയിൽ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു (LPG Cylinder Weight Reduction News). വിതരണ ശൃംഖലയിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും സിലിണ്ടറുകളുടെ നിലവിലെ തൂക്കത്തിൽ മാറ്റം വരുത്തില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എത്തുന്നത് യുദ്ധം രൂക്ഷമായ ഹോർമുസ് കടലിടുക്ക് വഴിയാണ്.   കഴിഞ്ഞ…

Read More

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്‌മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.   നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ…

Read More

ജനമനസുകളുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി ടി സിദ്ധിഖിന്റെ പര്യടനം

കല്‍പ്പറ്റ: ജനമനസുകളുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പര്യടനം. തിങ്കളാഴ്ച മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിക്കാനായി എത്തിയത്. സൂചിപ്പാറയിലെത്തിയ പ്രചരണത്തിനെത്തിയ സിദ്ദിഖ് വനസംരക്ഷണസമിതി ജീവനക്കാരോട് ഉള്‍പ്പെടെ വോട്ടഭ്യര്‍ഥിച്ചാണ് മടങ്ങിയത്. ചൂരല്‍മല അങ്ങാടിയിലെത്തി പ്രദേശവാസികളുമായി ഏറെനേരം സംസാരിച്ച ശേഷമായിരുന്നു സിദ്ദിഖ് മടങ്ങിയത്. നെല്ലിമുണ്ട, ചുളിക്ക, അഞ്ചുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലുമെത്തി ഇന്നലെ വോട്ടഭ്യര്‍ഥിച്ചു. തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം…

Read More