Headlines

wenewser-user

പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലില്‍ രക്ഷിക്കാനായത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍

മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.   യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയ്‌സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് നൈറ്റ്…

Read More

ദേശീയ പണിമുടക്ക് ടൗൺഷിപ്പ് നിർമാണ പ്രവർത്തിയെ ബാധിച്ചില്ല

കൽപ്പറ്റ: ദേശിയ പണിമുടക്ക് ദിവസവും വയനാട് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു. യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ടൗൺഷിപ്പിനെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.   കൽപ്പറ്റ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് ഉൾപ്പെടെ അടപ്പിച്ച സമരക്കാർ ടൗൺഷിപ്പിലേക്ക് എത്തിയതേയില്ല. ആയിരത്തിലേറെ തൊഴിലാളികൾ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഫെബ്രുവരി അവസാനവാരമാണ് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. ഇതിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്.   5 സോണുകളിലും ഒരുപോലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കൈമാറുന്ന…

Read More

ഉള്ളിശ്ശേരി ജുമാ മസ്‌ജിദ് ഉദ്ഘാടനം ഇന്ന്

ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നത്.വടക്കെ വയനാടിന്റെ ചരിത്രത്തിൽ ഏറെ പഴക്കമുള്ള ജുമാ മസ്ജിദാണിത്. ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മസ്‌ജിദിൽ നിന്നും വിഭജിച്ച് ആണ് പരി സര പ്രദേശത്തുള്ള ഒട്ടെറെ മസ്‌ജിദുകളും മഹല്ലുകളും…

Read More

നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവും; വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ സിപിഎം രംഗത്ത്

പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജിലെ കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളിലെ റവന്യു ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വനം-വന്യജീവി സംരക്ഷണ വകുപ്പിന്റെ നിരാക്ഷേപത്രം വേണമെന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ സിപിഎം രംഗത്ത്. ഉത്തരവ് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പാര്‍ട്ടി ഏരിയ കമ്മിറ്റി ആരോപിച്ചു. കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളില്‍ ജനവാസകേന്ദ്രങ്ങളോടുചേര്‍ന്നുള്ള വനഭൂമി പതിറ്റാണ്ടുകള്‍ മുമ്പ് അതിര്‍ത്തി തിരിച്ച് ജണ്ട കെട്ടിയതാണ്. കിടങ്ങനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന കുറിച്യാട് വനമേഖല പാടിച്ചിറ വില്ലേജിലേക്ക് കയറിക്കിടക്കുന്നുവെന്ന വനം വകുപ്പിന്റെ നിലപാട് തെറ്റിദ്ധാരണാജനകമാണ്….

Read More

എത്ര സ്വര്‍ണം നഷ്ടമായി?; ദ്വാരപാലക പാളികള്‍ അഴിച്ചു പരിശോധിച്ചു; ശബരിമലയില്‍ എസ്‌ഐടി പരിശോധന തുടരുന്നു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്‌ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിനു പിന്നാലെയാണ് സ്വര്‍ണപ്പാളികളില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ തുടങ്ങിയത്.   ഇന്നലെ ശബരിമല നട തുറന്നതിനു പിന്നാലെ ശ്രീകോവിലിന് ചുറ്റുമുള്ള പാളികളില്‍ നിന്നും സാംപിള്‍ ശേഖരിച്ചു. പിന്‍ഭാഗത്തെ തൂണില്‍ ഘടിപ്പിച്ചിരുന്ന സാംപിളാണ് ആദ്യം ശേഖരിച്ചത്. തുടര്‍ന്ന് മുന്‍ഭാഗത്ത്…

Read More

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു.

നൂൽപ്പുഴ: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്‌, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആൻസി മേരി ജേക്കബ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി തുടങ്ങിയവർ സംബന്ധിച്ചു.

Read More

പോലീസ് ഇനി വിരൽത്തുമ്പിൽ; 34 സേവനങ്ങളുമായി കേരള പോലീസിന്റെ ‘പോൽ-ആപ്പ്’ തരംഗമാകുന്നു.

തിരുവനന്തപുരം: കേരള പോലീസിന്റെ അത്യാധുനിക സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘പോൽ ആപ്പ്’ മൊബൈൽ ആപ്ലിക്കേഷൻ ജനശ്രദ്ധ നേടുന്നു. പരാതി നൽകാനും മറ്റ് പോലീസ് സേവനങ്ങൾക്കുമായി സ്റ്റേഷനുകൾ കയറിയിറങ്ങുന്ന പതിവ് ഒഴിവാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു. സുതാര്യവും കാര്യക്ഷമവുമായ 34-ഓളം സേവനങ്ങളാണ് നിലവിൽ ഈ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.   പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക, എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യുക, പാസ്‌പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ് അറിയുക തുടങ്ങിയ സുപ്രധാന സേവനങ്ങളെല്ലാം ആപ്പിലൂടെ…

Read More

എല്‍ഡിഎഫ് മാനന്തവാടി മണ്ഡലം വികസന സന്ദേശ യാത്രയ്ക്ക് നാളെ തുടക്കമാകും

മാനന്തവാടി: എല്‍ഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം വികസന സന്ദേശയാത്രയ്ക്ക് നാളെ തുടക്കമാകും. മന്ത്രി ഒ ആര്‍ കേളു ക്യാപ്റ്റനും വി കെ ശശിധരന്‍ വൈസ് ക്യാപ്റ്റനും കുര്യാക്കോസ് മുള്ളന്‍മട മാനേജരുമായ ജാഥ വൈകീട്ട് നാലിന് നീര്‍വാരത്ത് ആരംഭിക്കും. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം വി വസീഫ് വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.   ജാഥ 14,15 തിയതികളില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. 14ന് വൈകീട്ട് വാളാട് നടക്കുന്ന രണ്ടാംദിന സമാപന യോഗം സംസ്ഥാന കമ്മിറ്റിയംഗം ടി…

Read More

സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക 21-ന് പ്രസിദ്ധീകരിച്ചേക്കും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നോട്ടീസ് നല്‍കിയ മുഴുവൻ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേല്‍ക്കർ അറിയിച്ചു. അർഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഹിയറിംഗ് നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കിയതില്‍ മുന്നില്‍. ഇരു ജില്ലകളിലും 14…

Read More

തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

മാനന്തവാടി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി (32) ക്കാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) വൈകിട്ടാണ് സംഭവം. കാലിനും, തലയ്ക്കുമാണ് പരുക്കേറ്റത്. വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി. വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പമാണ് ദേവകി വനത്തിൽ പോയത്.

Read More